ഇ.യു.ഡി.ആർ:ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

മാനന്തവാടി : യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തി.മാനന്തവാടി നഗരസഭ അധ്യക്ഷ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു.കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം കറുത്ത മണി അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് സീനിയർ ലൈസൻ ഓഫീസർ സി.ആർ ഇന്ദ്ര,അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസർ മിഥുൻലാൽ എന്നിവർ ക്ലാസുകൾ എടുത്തു.വയനാട്

Read More

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ

പടിഞ്ഞാറത്തറ : വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,മുഹമ്മദ് നാഷിദ്,മുഹമ്മദ് ആഷിൽ,മുഹമ്മദ് റഹാൻ, മുഹമ്മദ് ലസിൻ,മിഷാൽ അക്ബർ,മുഹമ്മദ് മുനവ്വിർ,മുഹമ്മദ് നാസിഫ്,മുഹമ്മദ് ഫഹദ് എന്നിവർ അംഗങ്ങൾ ആണ്.

Read More

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ ബത്തേരിയിൽ പിടിയിൽ

ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.പഴുപ്പത്തൂർ മാവത്ത് വീട്ടിൽ സുനിൽകുമാറിനെയാണ് (53) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ദൊട്ടപ്പൻകുളത്തുള്ള ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 54 പാക്കറ്റ് ഹാൻസും 46 പാക്കറ്റ് കൂൾ ലിപ്പും,വിൽപ്പനയിലൂടെ ലഭിച്ച 31,650 രൂപയും കണ്ടെടുത്തു.കുട്ടികൾക്ക് ഉൾപ്പെടെ ഇയാൾ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. മുൻപും സമാനമായ കേസുകളിൽ പ്രതിയാണ് സുനിൽകുമാർ.ബത്തേരി എസ്ഐ ജെസ്വിൻ ജോയിയുടെ

Read More

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട;87 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി : എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.യാത്രക്കാരായ സാൻകേത് തുക്കാറാം നിഗം (24),ഉമേഷ് പട്ടേൽ (25) എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്.പണം കടത്തുന്നതിനാവശ്യമായ യാതൊരു രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.പിടിച്ചെടുത്ത തുകയും പ്രതികളെയും തുടർനടപടികൾക്കായി പോലീസിന്

Read More

സൺഡേ സ്കൂൾ അധ്യാപക സംഗമം

മണിക്കോട് : എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല സൺഡേ സ്കൂ ൾ അധ്യാപക സംഗമം മണിക്കോട് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.വികാരി ഫാ.ഷിനു പാറക്കൽ അധ്യക്ഷതവഹിച്ചു.ചടങ്ങിൽ വെച്ച് 50 വർഷം സേവനം പൂർത്തിയാക്കി ഗുരുശ്രഷ്ട പുരസ്‌കാരം നേടിയ അരികുപുറത്ത് എ.എം.പൗലോസിനെ അനുമോദിച്ചു.ഭദ്രാസന വൈസ്.പ്രസിഡന്റ് ഫാ.ബേബി പൗലോസ്,ഭദ്രാസന സെക്രട്ടറി ജോൺ ബേബി എന്നിവർ ചേർന്ന് അസോസിയേഷൻ പുരസ്‌കാരം എ.എം.പൗലോസിന് കൈമാറി.ഫാ.ബാബു നീറ്റുകര,ഫാ.ഷിൻസൺ മത്തോക്കിൽ,ഫാ. ബൈജു മനയത്ത്,ഫാ.വർഗീസ് താഴത്തേക്കുടി,ജ്യോതിർഗമയ കോ-ഓർ ഡിനേറ്റർ കെ.എം.ഷിനോജ്,ട്രസ്റ്റി

Read More

തീവ്രവോട്ടർ പട്ടിക പരിഷ്കരണം:ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

മുട്ടിൽ : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ,സിന്ധു എന്നിവർക്ക് കളക്ടർ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു.സമയ ബന്ധിതമായി ഫോമുകൾ വിതരണം ചെയ്യണമെന്നും ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

Read More

കന്നിയങ്കത്തിനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്തിൽ ആം ആദ്മി പാർട്ടി

റിപ്പൺ : മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ഇത്തവണ ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വാളത്തൂരിൽ യുസഫ് നടുത്തൊടി,ആറാം വാർഡ് ആപ്പാളത്തു നിന്നും നജ്മുദീൻ എം പി,പഞ്ചായത്ത് പരിധിയിലെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനിൽ നിന്നും ഷെറീന,ജില്ലാ ഡിവിഷനിലേക്ക് സൽമാൻ എൻ റിപ്പൺ എന്നിവരെ സ്ഥാനാർത്ഥികളായി ജില്ലാ കമ്മിറ്റി പ്രഖാപിച്ച് കഴിഞ്ഞു.ജനക്ഷേമ പദ്ധതികളുമായി തിരഞ്ഞെടുപ്പിനിറങ്ങുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ വിജയ പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ട മൂപ്പൈനാടിലെ

Read More

എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു

മലപ്പുറം : മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം.രാവിലെ എട്ട് മണിയോടെയാണ് സംഭവം.മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ്.

Read More

എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി:108 ലിറ്റർ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ:ഒരാൾ അറസ്റ്റിൽ

പടിഞ്ഞാറത്തറ : 16-ാം മൈൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ PR ജിനോഷും സംഘവും പടിഞ്ഞാറത്തറ 16-ാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ചുവച്ച നിലയിൽ 108 ലിറ്റർ മാഹിമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ 16-ാം മൈൽ സ്വദേശി സരസ്വതി ഭവനത്തിൽ ഉണ്ണി എന്ന് വിളിപ്പേരുള്ള രാധാകൃഷ്ണൻ.കെ (Age:50) എന്നയാളെയാണ് വൻ മാഹിമദ്യ ശേഖരവുമായി പിടികൂടിയത്.ഇയാൾ മാഹിയിൽ നിന്നും മദ്യം കടത്തി കൊണ്ടുവന്ന് ചില്ലറ വിൽപ്പനക്കായി വീട്ടിലെ

Read More

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കുന്നു

തരിയോട് : നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കലോത്സവത്തിൻ്റെ വരവറിയിച്ചു കൊണ്ടുള്ള വിളംബര ജാഥ കാവുമന്ദത്ത് നടന്നു.വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബു ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോബി മാനുവൽ,പബ്ലിസിറ്റി കൺവീനർ ഇ മുസ്തഫ,ഷമീം പാറക്കണ്ടി,രാഥ പുലിക്കോട്,ഉണ്ണികൃഷ്ണൻ കെ വി,ഷീജ ആൻ്റണി, ചന്ദ്രൻ

Read More

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.ബഹുമാനപ്പെട്ട വയനാട് ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങ് കളക്ടർ ഡി. ആർ.മേഘശ്രീ ഉദ്ഘാടനം ചെയ്തു.ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ,ജില്ല വിദ്യാഭ്യാസ ഓഫീസർ സി.വി.മൻമോഹൻ കെ.എ.എസ്,എ.ഇ.ഒ മാരായ ഷിജിത ബി.ജെ, ബാബു ടി,സുനിൽ കുമാർ എം,ജി.വി.എച്ച്.എസ് മാനന്തവാടി വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ ജിജി കെ.കെ,ഉപസമിതി

Read More

ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു:പണം നൽകാതെ മുങ്ങി യുവാവ്

കൽപ്പറ്റ : ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്.മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ് കടന്നു കളയുകയായിരുന്നു.ഇയാൾ സഞ്ചരിച്ച വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.പമ്പ് അധികൃതർ പൊലീസിൽ പരാതി നൽകി.

Read More

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം:എൻ വി പ്രദീപ് കുമാർ

കൽപ്പറ്റ : പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു.സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സർഗ്ഗവിചാര സദസ്സ് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി അദ്ദേഹം.സാംസ്ക്കാരികമേഖലയെ ഉപയോഗിച്ച് സിപിഎം നടത്തുന്ന മറപിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പൊതു ജനം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡൻ്റ് അഡ്വ

Read More

മീഷോയുടെ പേരിൽ വ്യാജ ഓഫർ ലിങ്ക്; തുറക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ മീഷോയുടെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഐഫോൺ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ്.ഇതൊരു ഫിഷിംഗ് തട്ടിപ്പാണെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ മറ്റുള്ളവർക്ക് പങ്കുവെക്കുകയോ ചെയ്യരുത്.ലിങ്കുകൾ തുറക്കുന്നത് ബാങ്കിംഗ് വിവരങ്ങൾ,കാർഡ് നമ്പറുകൾ,ഒടിപി എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാൻ കാരണമാകും. പ്രമുഖ

Read More

എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം;മുന്നറിയിപ്പുമായി ഗൂഗിൾ

തിരുവനന്തപുരം : തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ.വ്യാജ തൊഴിൽ അവസരങ്ങൾ,ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ,യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു. ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി.വ്യാജ ജോലി പോസ്റ്റിംഗുകൾ,ആപ്പുകൾ,വെബ്സൈറ്റുകൾ എന്നിവ സൃഷ്ടിക്കാൻ കുറ്റവാളികൾ ഇപ്പോൾ ജനറേറ്റീവ്

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം ചൂടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ദ്വാരക

പാലക്കാട് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം ചൂടി വയനാടിന് അഭിമാനമായി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ദ്വാരക. ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.ആകെ 164 പോയിന്റുകൾ നേടി മറ്റു ജില്ലകളിൽ നിന്നുള്ള സ്കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് ദ്വാരക, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ചുരമിറങ്ങി പാലക്കാടിന്റെ മണ്ണിൽ നിന്നും ബെസ്റ്റ് സ്കൂൾ ചാമ്പ്യൻഷിപ്പ് വയനാടിന് സമ്മാനിച്ചത്വo.യനാട് ജില്ലാ ശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യന്മാർ ആയിരുന്ന സ്കൂൾ കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ റണ്ണർ

Read More

കെ.ജി.എം.ഒ.എ,ഐ.എം.എ,സ്റ്റാഫ് കൗൺസിൽ ചേർന്ന് പുൽപ്പള്ളി സി.എച്ച്.സി യിൽ സംയുക്ത പ്രതിഷേധ ധർണ

പുൽപ്പള്ളി : ഡോ.ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ,ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ ജാഥയും നടത്തി. ധർണയുടെ ഉദ്ഘാടന പ്രസംഗം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.പ്രഭാകരൻ നിർവഹിച്ചു. ഐ.എം.എ സംസ്ഥാന ഘടക ഭാരവാഹി ഡോ. സണ്ണി ജോർജ്,കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.നിമ്മി ഇ ജെ,ജില്ലാ സെക്രട്ടറി ഡോ.ബബി എൻ എച്,ജില്ല

Read More

ഡോക്ടറെ മർദ്ദിച്ചവർക്കെതിരെ കർശന നടപടി വേണം;കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മറ്റി

പുൽപ്പള്ളി : സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ:ജിതിനെ അകാരണമായി ആക്രമിച്ച് പരിക്കേൽപിച്ച പുൽപ്പള്ളിയിലെ എൽ ഡി എഫ് ഗുണ്ടാ സംഘത്തിനെ അറസ്റ്റു ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഭരണത്തിന്റെ ഹുങ്കിൽ നടത്തുന്ന ഗുണ്ടായിസം അനുവദിക്കാൻ കഴിയില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത പക്ഷം കോൺഗ്രസ് പാർട്ടി ജനകീയ സമരത്തിനു നേതൃത്വം നല്കുമെന്നും മണ്ഡലം ഭാരവാഹികൾ അറിയിച്ചു.പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ട് പി.ഡി. ജോണി,എൻ യു ഉലഹന്നാൻ,ടി എസ് ദിലീപ് കുമാർ,റെജി പുളിങ്കുന്നേൽ,മണിപാമ്പനാൽ,ജോമറ്റ് കോത വഴിക്കൽ,കെ എം

Read More

അണ്ടർ 17 ഫുട്ബോൾ ടൂർണ്ണമെന്റ് വിമൻസ് 2025

സുൽത്താൻ ബത്തേരി : വയനാട് ജില്ല ഫുട്ബോൾ അസോസിയേഷനും വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ മാടക്കരയും സംയുക്തമായി അണ്ടർ 17 വിഭാഗം പെൺകുട്ടികൾക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.കേരളത്തിലെയും തമിഴ്നാട്ടിലെയും 9 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് സുൽത്താൻബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുൻസിപ്പൽ ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.ആവേശകരമായ ടൂർണമെന്റിൽ കണ്ണൂർ സ്പോർട്സ് ഡിവിഷനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പനങ്കണ്ടി ജേതാക്കളായി.ടൂർണമെന്റിലെ മികച്ച താരമായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പനങ്കണ്ടിയുടെ ഫാത്തിമത് സുഹറയെയും

Read More

വൈ.എം.സി എ – അഖില ലോക പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചു

കൽപ്പറ്റ : അഖിലലോക വൈഎംസിഎ പ്രാർത്ഥനാവാരത്തിന്റെ വയനാട് സബ് റീജന്റ് ഉദ്ഘാടനം കൽപ്പറ്റ വൈഎംസിയിൽ വച്ച് നടന്നു. കൽപ്പറ്റ ൈ വ.എം സി എ പ്രസിഡണ്ട പ്രൊഫസർ സിബി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജിയൻ ചെയർമാൻ സിജെ ടോമി ഉദ്ഘാടനം ചെയ്തു.ആദ്യ ദിവസത്തെ വചന സന്ദേശം ചേലോട് എസ്റ്റേറ്റ് മാനേജർ റവറന്റ് ഫാദർ ഫ്രാൻസൺ ചെരുമാൻതുരുത്തിയിൽ നൽകി.സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ഐ വർഗീസ് സ്വാഗതവും ഡോക്ടർ ഫ്രണ്ട്സ് ജോസ്

Read More

ജില്ലയ്ക്ക് ദേശീയ അംഗീകാരം;നീതി ആയോഗിന്റെ യൂസ് കേസ് ചലഞ്ചിൽ നാല് പുരസ്കാരങ്ങൾ

കൽപ്പറ്റ : ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ മേഖലകളിൽ നടപ്പാക്കിയ പദ്ധതികൾക്ക് നീതി ആയോഗിന്റെ അംഗീകാരം.രാജ്യത്തെ ആസ്‍പിരേഷണൽ ജില്ലകൾക്കും ബ്ലോക്കുകൾക്കുമായി നീതി ആയോഗ് പ്രഖ്യാപിച്ച നീതി ഫോര്‍ സ്റ്റേറ്റ്സ് യൂസ് കേസ് ചലഞ്ചിൽ നാല് പുരസ്കാരങ്ങളാണ് ജില്ല സ്വന്തമാക്കിയതെന്ന് കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കിയ സുരക്ഷ ക്യാമ്പയിന് ദേശീയതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്കിൽ നടപ്പാക്കിയ മൂന്ന് പദ്ധതികളും നീതി ആയോഗിന്റെ

Read More

സംസ്ഥാനത്തെ പൊതുമേഖലയിലെ 27 സ്ഥാപനങ്ങൾ ലാഭത്തിൽ;അർധവാർഷിക കണക്ക് പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ.നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് സാമ്പത്തിക പാദങ്ങളിലെ കണക്കുകൾ വിശദീകരിച്ചുള്ള കണക്ക് സംസ്ഥാന സർക്കാർ പുറത്തുവിട്ടു.സംസ്ഥാന സർക്കാരിന് കീഴിലെ 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലായെന്നും ആകെ വിറ്റുവരവ് 2440 കോടിയായി ഉയർന്നുവെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ പ്രവർത്തന ലാഭം 27.30 കോടിയായും ഉയർന്നു. കെ എം എം എൽ,കെൽട്രോൺ,കെൽട്രോൺ ഇ സി എൽ,കെൽട്രോൺ കംപോണൻ്റ്സ്,ടി സി സി,

Read More

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു

കാവുംമന്ദം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു.വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോഡിനേറ്റർ പിസി മജീദ് മുഖ്യാതിഥിയായി.സ്കൂൾ കോമ്പൗണ്ടിൽ സാമൂഹ്യവിരുദ്ധ ശല്യം ഇല്ലായ്മ ചെയ്യുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഏറെ ഉപകാരപ്രദമാണ് നിലവിൽ നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്,ഷിബു വിജി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

Read More

സ്പർശ് നാലാം വാർഷികം സ്വാഗതസംഘം ഓഫീസ് തുറന്നു

കൽപ്പറ്റ : കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ സ്പർശ് പെൻഷൻ പദ്ധതിയുടെ നാലാം വാർഷികവും സ്നേഹ സംഗമവും നവംബർ 16 ഞായറാഴ്ച കൽപ്പറ്റ സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.സ്പർശ് , സ്നേഹ സംഗമം സ്വാഗതസംഘം ഓഫീസ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സ്പർശ് പദ്ധതിയിലൂടെ ഓട്ടിസം ബാധിതരായവരെ കണ്ടെത്തി മാസം തോറും ആയിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയാണിത്.നാല് വർഷമായി പെൻഷൻ വിതരണവും വാർഷിക സംഗമവും മുടങ്ങാതെ നടന്നു വരുന്നുണ്ട്.സ്പോൺസർഷിപ്പിലൂടെയാണ്

Read More

വോട്ടർ പട്ടിക പരിഷ്കരണം:ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

കൽപ്പറ്റ : വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി.തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍ വിലയിരുത്തി.ഫോം വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബി.എൽ.ഒമാർ ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

Read More

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; യനാട്ടിൽ വോട്ടെടുപ്പ് ഡിസംബർ 11-ന്

കൽപ്പറ്റ : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വയനാട് ജില്ല ഉൾപ്പെടുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് നടക്കും.ഡിസംബർ 13-നാണ് വോട്ടെണ്ണൽ.തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14-ന് പുറത്തിറക്കും.അന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.പത്രിക നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് തിയതികൾ ഒറ്റനോട്ടത്തിൽ: വിജ്ഞാപനം:നവംബർ 14 പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 21 ആദ്യഘട്ട വോട്ടെടുപ്പ്

Read More

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ;മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപരം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്.ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.തുടക്കത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.ഇന്ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

Read More

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്;ഇന്ന് പ്രഖ്യാപനം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്.ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക.ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം.ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയേക്കും.പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍

Read More

ഡയാലിസിസ് കാർഡ് ജില്ലാതല വിതരണോദ്ഘാടനം നടത്തി

കൽപ്പറ്റ : എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ,ഡയാലിസിസ് കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജാമഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി,ഉമർ സഖാഫി ചെതലയം മൊയ്തീൻ കുട്ടി സഖാഫി,ലത്തീഫ് കാക്കവയൽ,കെ കെ മുഹമ്മദലി ഫൈസി,ഡോ ഇർഷാദ് മുഹമ്മദ്‌,അഫ്‌സൽ

Read More

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

മാനന്തവാടി : റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി.പട്ടികവര്‍ഗ വികസന,ആരോഗ്യ, വനം വകുപ്പുകള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍, എന്‍ആര്‍എന്‍എല്‍എം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150 ഓളം വനിതകള്‍ പങ്കെടുത്തു.മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു.റോട്ടറി ഗവര്‍ണര്‍ ബിജോഷ് മാനുവല്‍,ടിഡിഒ മജീദ്,ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രംജിത്ത്,ഡോ.റോഷന എന്നിവര്‍ പ്രസംഗിച്ചു.റോട്ടറി ക്ലബ് പ്രസിഡന്റ് ഷാജി ഏബ്രാഹം സ്വാഗതവും സംഘാടക സമിതി

Read More