കൽപ്പറ്റ : നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ സൃഷ്ടിയ്ക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്സ് ഏക ദിന ശിൽപ്പശാല സംഘടിപ്പിയ്ക്കുന്നു.അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത് . ഫെബ്രുവരി 28 നു ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് പരിപാടി.കൽപ്പറ്റ മടിയൂരിലെ ലിസിയെം മോണ്ടിസോറി സ്കൂളിൽ വച്ചാണ് ബോധവൽക്കരണ സെമിനാർ നടക്കുന്നത് .AI സ്റ്റാർട്ടപ്പ് ന്യൂബിഓം (NeuBiom) ലാബ്സിന്റെ സ്ഥാപകനും സി ഇ ഓ യുമായ സൂരജ് കെ ബാബുവാണ് ശിൽപ്പശാല നയിക്കുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സെമിനാറിൽ പങ്കെടുക്കും.കാർഷിക,വിദ്യാഭ്യാസ ഐ.ടി മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവസരങ്ങളും ഒപ്പം തന്നെ വെല്ലുവിളികളും സൃഷ്ടിക്കും.പരമ്പരാഗത തൊഴിൽ ഇടങ്ങളിൽ നിർമിത ബുദ്ധിയുടെ കടന്നു വരവ് നിരവധി തൊഴിൽ മേഖലകളും തൊഴിലവസരങ്ങളും ഇല്ലാതാക്കുകയും നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കുകയും ചെയ്യും.
അങ്ങേയറ്റം കാലികപ്രാധാന്യമുള്ള വിഷയമായതുകൊണ്ടാണ് വനിതാ ദിനത്തോടനുബന്ധിച്ചു പതിവ് രീതികളിൽ നിന്ന് മാറി ഈ വിഷയത്തിൽ ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിയ്ക്കുന്നതെന്നു വിമൻ ചേംബർ പ്രെസിഡന്റ്റ് ബിന്ദു മിൽട്ടൺ അറിയിച്ചു.
കാർഷിക വിദ്യാഭ്യാസ ഐ.ടി മേഖലകൾ,മാധ്യമ രംഗം,സിനിമ,ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവസരങ്ങളും ഒപ്പം തെന്നെ വെല്ലുവിളികളും സൃഷ്ടിയ്ക്കും.പരമ്പരാഗത തൊഴിൽ ഇടങ്ങളിൽ വലിയ മാറ്റങ്ങളാണ് എ.ഐ കൊണ്ട് വരുന്നത്. പ്ലാന്റേഷൻ മേഖലയായ വയനാട്ടിൽ എ.ഐ പ്രവചനതീതമായ മാറ്റങ്ങൾ കൊണ്ട് വന്നേക്കാം.റബ്ബർ,കാപ്പി തോട്ട മേഖലകളിൽ എ.ഐ യുടെ വരവ് വലിയ ചലനങ്ങൾ ഉണ്ടാക്കും.വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.എ.ഐ യുടെ വരവ് അവരവരുടെ മേഖലകളിൽ സൃഷ്ടിക്കാവുന്ന മാറ്റങ്ങളെ കുറിച്ച് സംരഭകരെയും പൊതു സമൂഹത്തെയും ബോധവൽക്കരിക്കുയാണ് ഏക ദിന ശിൽപശാല വഴി ഉദ്ദേശിക്കുന്നതെന്നും വിമൻ ചേംബർ പ്രസിഡന്റ് പറഞ്ഞു.പങ്കെടുക്കാൻ താല്പര്യമുള്ളവവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.8156929302,9744701717
