സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോഴിക്കോട് : സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒമാക് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പതാക ഉയർത്തി. ഒമാക് സ്ഥാപകാംഗം ഹബീബി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ മുൻ ഭാരവാഹികളായ സത്താർ പുറായിൽ,അജിത്ത് കെ.ഇ,വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും റഫീക്ക് നരിക്കുനി നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കും, പരിസ്ഥിതി

Read More

ഐക്യത്തിന്റെ ചൈതന്യം ആസ്വദിക്കണം:ജുനൈദ് കൈപ്പാണി

തരുവണ : സ്വാതന്ത്ര്യ സമര സേനാനികൾക്ക് നന്ദി പറയാനും അവരുടെ നന്മകളെ ഓർമ്മിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനം നൽകുന്നത്.രാജ്യത്തിന്റെ മഹത്തായ ചരിത്രം ഓർമ്മിക്കാനും,ഐക്യത്തിന്റെ ചൈതന്യം കൃത്യമായി ആഘോഷിക്കാനും ആസ്വദിക്കാനും പൗരമാർക്ക് സാധിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.തരുവണ ജി.എച്ച്‌. എസ്.എസിൽ സംഘടിപ്പിച്ച ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസി എം. ജെ, ഹെഡ്മാസ്റ്റർ മുസ്തഫ എം,നാസർ സാവാൻ,അശോകൻ

Read More

ഹജ്ജ് 2026:നറുക്കെടുപ്പ് പൂർത്തിയായി;കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

തിരുവനന്തപുരം : ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്.കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു.സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ

Read More

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്

മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു.2025 ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3:30ന് മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്. 3:30 ന് ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും.തുടർന്ന് ധൂപപ്രാർത്ഥന നടക്കും.വൈകുന്നേരം 4 മണിക്ക് അനുമോദന സമ്മേളനം ആരംഭിക്കും. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗ്ഗീസ്

Read More

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ;131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

തിരുവനന്തപുരം : ‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത് അതിനുമുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിന് ഗംഭീര ഓണസമ്മാനമാണ് ഇത്തവണ സർക്കാർ നൽകുന്നത്.സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിലേക്ക് ഓണത്തിന് താമസം മാറാനൊരുങ്ങുകയാണ് മുരുകരാജും കുടുംബവും.കനത്ത മഴ കാരണം വീട് പണിക്ക് ഇടയ്ക്ക് തടസം നേരിട്ടെങ്കിലും നിർമ്മാണം പൂർത്തിയാക്കി പുതിയ വീട്ടിൽ

Read More

കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് വാകേരി സ്വദേശി പി.ഡി രാജേഷിന്:വയനാടിന് അഭിമാനമായി പ്രഥമ പുരസ്കാരം ജില്ലയിലേക്ക്

സുൽത്താൻ ബത്തേരി : സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള  അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ്  എജിനീയർ പി ഡി രാജേഷ്.കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്. കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800

Read More

വെള്ളമുണ്ട മൃഗാശുപത്രിയിൽ പ്രഥമ എച്ച്‌.എം.സി യോഗം ചേർന്നു

വെള്ളമുണ്ട : മൃഗാരോഗ്യ സ്ഥാപനങ്ങൾക്കുള്ള ആശുപത്രി മാനേജിംഗ് കമ്മറ്റികൾ ചേരണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്‌പെൻസറിയിൽ രൂപീകരിച്ച ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്,ഡോ.ഫഹ്‌മിദ വി,സന്തോഷ്‌കുമാർ എ,ഷൈജു പി.ജെ,മോയി ആറങ്ങാടൻ,പി.ജെ ജോസഫ്,ഷാജി എം.എം,എം.യൂ ജോസഫ്, ജോൺസൺ പി.കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

വിദഗ്ദ്ധാഭിപ്രായം ഇനി വിരൽ തുമ്പിൽ സെക്കൻഡ് ഒപ്പീനിയൻ സേവനവുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ഗുരുതരമായ രോഗങ്ങളെക്കുറിച്ചോ അല്ലെങ്കിൽ സങ്കീർണ്ണമായ ചികിത്സാ പദ്ധതികളെക്കുറിച്ചോ രണ്ടാമതൊരു വിദഗ്ദ്ധ ഉപദേശം തേടുന്നത് പലപ്പോഴും പ്രയാസകരമാണ്.യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകൾ,സമയക്കുറവ്,സാമ്പത്തിക ബാധ്യതകൾ എന്നിവയെല്ലാം ഇതിന് തടസ്സമായേക്കാം.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് രോഗനിർണ്ണയത്തിലും ചികിത്സയിലും രണ്ടാമതൊരു വിദഗ്ദ്ധ ഉപദേശം തേടുവാനുള്ള സൗകര്യമൊരുക്കി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്.ഇനി വീട്ടിലിരുന്ന് തന്നെ വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം സൗജന്യമായി നേടാം. തങ്ങൾക്ക് ലഭിച്ച ചികിത്സാ ഉപദേശത്തെക്കുറിച്ചോ രോഗത്തെക്കുറിച്ചോ ആശങ്കകളുണ്ടെങ്കിൽ 8111 88 3004 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ

Read More

വിദ്യാർഥിനിയുടെ ആത്മഹത്യ:പ്രതിയുടെ മാതാപിതാക്കൾ വീടു പൂട്ടി മുങ്ങി

കോതമംഗലം : കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കൾ വീടു പൂട്ടി ഒളിവിൽ പോയതായി പോലീസ്.റമീസ് അറസ്റ്റിലാ യതിനു പിന്നാലെ വീടു പൂട്ടി ഒളിവിൽപ്പോകുകയായിരുന്നു. ഇവർ പോകാൻ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താൽ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം.റമീസിൻ്റെമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് പോലീസിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ മാതാപിതാക്കൾക്കെതിരേ ചുമത്താൻ

Read More

സാങ്കേതികത ജനങ്ങളിലേക്ക്;ഡൈസണ്‍ സ്റ്റോര്‍ ലുലു മാളിൽ തുറന്നു

തിരുവനന്തപുരം : സാങ്കേതിക വിദ്യകൾ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡൈസണ്‍ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യസ്റ്റോര്‍ തുറന്നു.രാജ്യത്തെ ഡൈസണിന്റെ 28ാമത് സ്റ്റോറാണ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചത്.ഇതുവഴി ഇന്ററാക്ടീവ് റീട്ടെയില്‍ ഇടങ്ങളുടെ തുടര്‍ച്ചയായ വിപുലീകരണത്തിലൂടെ,രാജ്യത്തുടനീളമുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഡൈസണ്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും.എയര്‍ പ്യൂരിഫയറുകള്‍,എയര്‍സ്‌ട്രെയിറ്റ് സ്‌ട്രൈറ്റ്‌നര്‍,സൂപ്പര്‍സോണിക് ഹെയര്‍ ഡ്രയര്‍,എയര്‍റാപ്പ് ഐ ഡി മള്‍ട്ടി സ്റ്റൈലര്‍ തുടങ്ങിയവക്കൊപ്പം ഏറ്റവും പുതിയ ഹെഡ്‌ഫോണുകളും ഓഡിയോ സോണും സ്റ്റോറില്‍ ഉള്‍പ്പെടുന്നതാണ് ഡൈസൻ്റെ ഉത്പന്ന ശ്രേണി. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത പ്രായോഗിക അനുഭവം ഉറപ്പാക്കിയും വാങ്ങുന്നതിന്

Read More

“കൊടി പാറട്ടെ” ഉദ്ഘാടനം ചെയ്തു

പനമരം : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ പനമരം ബ്ലോക്ക് തല ഉദ്ഘാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനമരം ബ്ലോക്ക് പ്രസിഡന്റ് ജിൽസൺ തൂപ്പുംങ്കര കുട്ടികൾക്ക് ദേശീയ പതാക കൈമാറിക്കൊണ്ട് നിർവഹിച്ചു.ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ ഷിനു പായോട് അധ്യക്ഷനായിരുന്നു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ,ജവഹർ ബാൽ മഞ്ച് ജില്ലാ കോഡിനേറ്റർ ജിജി വർഗീസ്,ജവഹർ ബാൽ മഞ്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബേസിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.

Read More

സംസ്ഥാനത്തെ മികച്ച സ്പെഷ്യൽ സ്കൂളിനുള്ള അവാർഡ് നേടി എമ്മാവൂസ് വില്ല

മാനന്തവാടി : 2024-2025 വർഷത്തെ സ്പെഷ്യൽ സ്കൂൾ കർഷക അവാർഡ് എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിന് ലഭിച്ചു.കേരളത്തിലെ ഏറ്റവും മികച്ച കാർഷിക വിദ്യാലയ സ്പെഷ്യൽ സ്കൂൾ ആയി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കഴിഞ്ഞ 44 വർഷങ്ങളായി മലബാർ മിഷനറി ബ്രദേഴ്സിന്റെ നേതൃത്വത്തിൽ മാനന്തവാടി തോണിച്ചാലിൽ എമ്മാവൂസ് വില്ല പ്രവർത്തിക്കുന്നു.114 കുട്ടികളാണ് സ്കൂളിൽ പഠനവും പരിശീലനവും നേടുന്നത്.എടവക കൃഷിഭവന്റെ സഹായത്തോടെ മികച്ച രീതിയിൽ പച്ചക്കറികളും വാഴ ചേന ചേമ്പ് കപ്പ

Read More

മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല:സുപ്രിംകോടതി

ന്യൂഡൽഹി : മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി.ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡൻസ് ജേർണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.ഒരു മാധ്യമപ്രവർത്തകന്റെ ലേഖനമോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരല്ലെന്നാണ് കോടതി നിരീക്ഷണം ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ തകർന്നതായുള്ള റിപ്പോർട്ടുകൾക്ക് എതിരായ പരാതിയിൽ അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.സിദ്ധാർത്ഥ് വരദരാജനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി

Read More

വാർഷികാഘോഷവും ജനറൽബോഡി യോഗവും നടത്തി

കാക്കവയൽ : വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ചെറുകിട വ്യാപാര മേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിന് വേണ്ടിയും വൻകിട കുത്തകൾക്ക് വേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാറിൻ്റെ സർക്കുലറുകളും നിയമ നിർമ്മാണങ്ങളും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾനൽകിവരുന്ന ട്രേഡേഴ്സ് ലൈസൻസ് സംരംഭകർക്ക് കിട്ടുന്നതിനുവേണ്ടി ഒരുപാട് നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന്

Read More

മീനങ്ങാടിക്ക് നൂറുമേനി തിളക്കം

മീനങ്ങാടി : കാർഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്ത് കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകുന്ന സി അച്യുതമേനോൻ സ്മാരക പുരസ്കാരത്തിന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി.10 ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ചിങ്ങം ഒന്നിന് തൃശൂർ തേക്കിൻകാർഡ് മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.മീനങ്ങാടി കൃഷിഭവനിലെ ജ്യോതി സി ജോർജ് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫീസറായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ

Read More

ക്വാറികളുടെ പ്രവർത്തന നിരോധനം പിൻവലിച്ചു:വാളാട് വില്ലേജിലുള്ള ക്വാറിയ്ക്ക് നിയന്ത്രണം തുടരും

കൽപ്പറ്റ : ജില്ലയിലെ ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന്  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലുള്ള ക്വാറി ഒഴികെ ജില്ലയിലെ എല്ലാ ക്വാറികളും തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഓറഞ്ച്,റെഡ് ജാഗ്രത നിർദേശങ്ങളുള്ള സമയങ്ങളിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിർത്തിവയ്ക്കണമെന്നും കളക്ടർ അറിയിച്ചു.ജില്ലാ ജിയോളജിസ്റ്റ്,ബന്ധപ്പെട്ട തഹസിൽദാർമാർ,തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർ ഇക്കാര്യം പരിശോധിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യണം.യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിന്

Read More

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്

പടിഞ്ഞാറത്തറ : വോട്ടുമോഷണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.വോട്ട് മോഷണത്തോടെ രാജ്യത്തിന്റെ പവിത്രമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കും എന്നും യൂത്ത്കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധ നൈറ്റ് മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി പി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു.ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമൽ ജോയി മുഖ്യപ്രഭാഷണം നടത്തി.പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ്

Read More

കെ-സ്മാർട്ട് പരിശീലനം 15-ന്

കൽപ്പറ്റ : സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓൺലൈൻ പോർട്ടലായ കെ-സ്മാർട്ടിൽ വിവിധ അപേക്ഷകൾ സമർ പ്പിക്കുന്നതിന്റെ ഏകദിന പരിശീലനം വെള്ളിയാഴ്ച രാവിലെ 9.30-ന് പനമരം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കും.ഇന്റർ നെറ്റ്-ഡി.ടി.പി-ഫോട്ടോസ്റ്റാ റ്റ് ഓണേഴ്‌സ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിശീലനം. പരിശീ ലകരായ കെ.പി. ഫൈസൽ,സുരേഷ് മണ്ടത്ര തുടങ്ങിയവർ നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 99 47 42 52 36 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

Read More

ആധാരം എഴുത്തുകാർക്ക്‌ ആദരം നൽകി

വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ആധാരം എഴുത്തുകാർക്കും ഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി. ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്‌ എ.ജി പുഷ്പ്പൻ അധ്യക്ഷത വഹിച്ചു.ശോഭന എ,ചിത്രലേഖ,എ.ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Read More

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി;എസ്‌ഡിപിഐ ജന ജാഗ്രതാ യാത്ര സംഘടിപ്പിക്കും-പി.ടി സിദ്ധീഖ്

തൊണ്ടർനാട് : സാമ്പത്തിക അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ തൊണ്ടർനാട് പഞ്ചായത്തിലെ ഇടത്-വലത്-ബി.ജെ.പി സംയുക്ത ഭരണസമിതിക്കെതിരെ എസ്‌ഡിപിഐ ജനജാഗ്രതാ യാത്ര സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ദീഖ്.എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.ജന ജാഗ്രത യാത്ര അഴിമതി വീരൻമാർക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹീം സി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദു റഹ്മാൻ,സെക്രട്ടറി സി.കെ അബു,ജോയിന്റ് സെക്രട്ടറി മുഹമ്മദലി പി,ട്രഷറർ റെജി, ഇസ്മായിൽ,

Read More

കെസിഎൽ സീസൺ2- കളിക്കളത്തിൽ കരുത്ത് കാട്ടാൻ കൊച്ചിയുടെ നീലക്കടുവകൾ

കൊച്ചി : സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റേത്.മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്.സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്.സഞ്ജുവിൻ്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തക‍ർത്തടിക്കാൻ കെല്പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്.ഒപ്പം ഓൾ റൗണ്ട് മികവും മികച്ച ബൗള‍മാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്.

Read More

എ.ടി.എം.ൽ മോഷണ ശ്രമം തകർത്ത് പ്രതിയെ പൊക്കി പോലീസ്

കോഴിക്കോട് : ചാത്തമംഗലം പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം തടയാനായത് വൻകവർച്ച.ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കളൻതോട് എസ്ബിഐയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമംനടന്നത്.രാത്രി പട്രോളിങ് നടത്തുകയായിരുന്ന കുന്ദമംഗലം പോലീസാണ് ഈ ശ്രമം തടഞ്ഞത്.മോഷണശ്രമം നടത്തിയ ബംഗാൾ സ്വദേശി ബബുൽ ഹഖി(25)നെ പോലീസ് അറസ്റ്റുചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ;കുന്ദമംഗലം സ്റ്റേഷൻ പരിധിയായ കളൻതോടുവരെ രാത്രി പട്രോളിങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പ്രദീപ്, സിപിഒ ഇ.ടി.പ്രജിത്ത്,ഡ്രൈവർ രാജേന്ദ്രൻ എന്നിവർ.കളൻതോട് അക്ഷയ കെട്ടിടത്തിനു സമീപത്ത് വാഹനം നിർത്തിയപ്പോൾ എടിഎം കൗണ്ടറിൽനിന്ന് വെളിച്ചം

Read More

 ഓപ്പറേഷൻ@കൂനിമുത്തിക്കുന്ന്: ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരം ലൈല സൈനിന്.

തിരുവനന്തപുരം : കേരള ബാലസാഹിത്യ അക്കാദമിയുടെ ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരം എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ലൈല സൈനിന് ലഭിച്ചു.ഓപ്പറേഷൻ @കൂനിമുത്തിക്കുന്ന് എന്ന നോവലിനാണ് ഏറ്റവും മികച്ച ബാലനോവൽ വിഭാഗത്തിന്റെ പുരസ്‌കാരം ലഭിച്ചത്.പരിസ്ഥിതിക്കും,മൃഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് ഈ നോവൽ.ബാലസാഹിത്യകാരൻ ഉല്ലല ബാബുവിന്റെ സ്മരണാർഥം നൽകുന്ന പുരസ്കാരമാണിത്‌. ‘ഹന്നയുടെ സ്പിൻസ്റ്റർ പാർട്ടി’ എന്ന ചെറുകഥാ സമാഹാരവും ലൈല എഴുതിയിട്ടുണ്ട്.വിവർത്തക കൂടിയായ ലൈല സൈൻ കസുവോ ഇഷിഗുരോയുടെ ദിവസത്തിന്റെ

Read More

സീസൺ സമയത്തെ കട പരിശോധന അവസാനിപ്പിക്കണം-യൂത്ത് വിംഗ്

കൽപ്പറ്റ : സീസൺ സമയങ്ങളിൽ ജി.എസ്.ടിയും മറ്റ് സ്ക്വാഡുകളും നടത്തുന്ന കടപരിശോധനകൾ അവസാനിപ്പിക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കുറെ വർഷങ്ങളിലായി പ്രതിസന്ധിയിലായിരുന്ന വ്യാപാര സമൂഹത്തിന് ആകെയുളള പ്രതീക്ഷ ഓണം സീസൺ ആണ്. ഇതിനിടയിലാണ് കടയുടെ പ്രവർത്തനം തടസപ്പെടുന്ന തരത്തിലുള്ള കടപരിശോധനകൾ.ഇത് വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇത്തരം കടപരിശോധനകളിൽ നിന്നും ഉദ്യോഗസ്ഥർ പിൻമാറണമെന്നും ഇല്ലെങ്കിൽ ശക്തമായി നേരിടുന്നതിനും യൂത്ത് വിംഗ് വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു.മീറ്റിംഗിൽ വെച്ച് 2025-27

Read More

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നാളെ (ആഗസ്റ്റ് 14) കല്‍പ്പറ്റയില്‍

കല്‍പ്പറ്റ : വോട്ടുകവര്‍ച്ചക്കെതിരെ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ള എം പിമാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ടും,തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് വോട്ടുമോഷണം നടത്തി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി നടത്തുന്ന നൈറ്റ് മാര്‍ച്ച് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.ആഗസ്റ്റ് 14ന് വൈകിട്ട് ഏഴ് മണിക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന മാര്‍ച്ചില്‍

Read More

താമരശ്ശേരി ചുരത്തിൽ മൂന്ന് തവണ ഗതാഗത കുരുക്ക്:ഗതാഗത തടസം പതിവാകുന്നു

കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് പതിവകുന്നു.ഇന്നലെ രാത്രി മൂന്ന് തവണ ഗതാഗത കുരുക്കുണ്ടായി.ആറാം വളവിൽ മരം കയറ്റി വന്ന ലോറി കുടുങ്ങിയതോടെ തടസ്സം തുടങ്ങിയത്. ജെ.സി.ബി ഉപയോഗിച്ച് ലോറി നീക്കം ചെയ്തങ്കിലും ഏഴാം വളവിൽ ഗതാഗതകുരുക്കുണ്ടായി.പുലർച്ചെ മൂന്ന് മണിയോടെ വാഹന സുഗമമാക്കി.എന്നാൽ അഞ്ച് മണിയോടെ വീണ്ടും വാഹനതിരക്കായി.ഒരു മണിക്കൂറിനകം വാഹന ഗതാഗത സാധാരണ നിലയിൽ ആയെങ്കിലും രാവിലെ ഏഴരയോടെ ഗതാഗത തടസ്സം തുടങ്ങി.അമിത വേ വേഗതയും അമിത ലോഡും അനാവശ്യ സമയങ്ങളിലെ ഓവർ ടേക്കിംഗും

Read More

പാസ് വേർഡ് ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നടത്തി

മീനങ്ങാടി : സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ ഐ. എ.എസ് നിർവ്വഹിച്ചു.സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളും,തയ്യാറെടുപ്പും സംബന്ധിച്ച് വിദ്യാർഥികളുമായി മുഖാമുഖവും നടത്തി. പി.ടി.എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു.മൈനോറിറ്റി കോച്ചിംങ് സെൻ്റർ പ്രിൻസിപ്പാൾ സി.യൂസുഫ് പദ്ധതി വിശദീകരണം നടത്തി.ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ,ഹെഡ് മാസ്റ്റർ ഡോ.കെ.ടി

Read More

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം

കൽപ്പറ്റ : 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിവരുന്നു.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് വിവിധ സ്റ്റേഷൻ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ സജീവമാണ്.കല്പറ്റ,മാനന്തവാടി, ബത്തേരി കൂടാതെ ജില്ലയിലെ പ്രധാന ടൗണുകൾ, ബസ് സ്റ്റാന്റുകൾ,ലോഡ്ജുകൾ,ബിൽഡിങ്ങുകൾ, കളക്ട്രേറ്റ്,മെഡിക്കൽ കോളേജ്,ജില്ലാ അതിർത്തികൾ,മറ്റു സുപ്രധാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന തുടരും. സംശയാസ്‌പദമായി കാണുന്നവരക്കുറിച്ചുള്ള വിവരങ്ങൾ

Read More

സിവിൽ സർവീസിലെ അഴിമതിക്ക് കാരണം തുടർഭരണം;എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ : പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു.ശമ്പള പരിഷ്കരണം, ക്ഷാമബത്ത,പങ്കാളിത്ത പെൻഷൻ,മെഡി സെപ്പ് ആരോഗ്യ പദ്ധതി,പൊതുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട തദ്ദേശ വകുപ്പിലെ 253 ത്‌സ്തികൾ വെട്ടിക്കുറച്ചത് ഉൾപ്പെടെ ജീവനക്കാരെ ആകെ ബാധിക്കുന്ന വിഷയങ്ങൾ ഒന്നും തന്നെ ഏറ്റെടുക്കാതെ ഭരണകക്ഷി സർവീസ് സംഘടന നേതാക്കൾ തന്നെ തുടർ ഭരണത്തിന്റെ തണലിൽ അഴിമതിക്ക് കളമൊരുക്കുകയാണ്, പ്രതിപക്ഷ സംഘടനയിലെ അംഗങ്ങളെ തലങ്ങും

Read More

ബി ജെ പി വോട്ടുമോഷണത്തിലൂടെ രാജ്യത്തിന്റെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നു:കെ എല്‍ പൗലോസ്

പുല്‍പ്പള്ളി : ഭാരതത്തിന്റെ ജനാതിപത്യ സംവിധാനത്തിന്റെ കഴുത്ത് ഞരിച്ച് ശ്വാസംമുട്ടിച്ച് വകവരുത്തുവാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് പറഞ്ഞു.മിനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തില്‍ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുറപ്പാണ് ജനാധിപത്യം.ലോകത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ പങ്കെടുക്കുന്ന ജനാധിപത്യ ഉത്സവങ്ങളാണ് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍.ലോകമതു ബഹുമാനാദരവുകളോടെയാണ് കണ്ടു പോരുന്നത്. അതിനെ കളങ്കപ്പെടുത്തുകയാണ് വോട്ടു മോഷണത്തിലൂടെ ബി ജെ

Read More