വനം വകുപ്പിന്റെ ഓണം ഫ്ലോട്ട് സന്ദർശിച്ച് മന്ത്രി; ശില്പിയെ ആദരിച്ചു

വനം വകുപ്പിന്റെ ഓണം ഫ്ലോട്ട് സന്ദർശിച്ച് മന്ത്രി; ശില്പിയെ ആദരിച്ചു

തിരുവനന്തപുരം : ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിച്ച ഘോഷയാത്രയിൽ സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വനം വകുപ്പിന്റെ ടാബ്ലോ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു. വനം വകുപ്പ് ആസ്ഥാനത്തെത്തിയ മന്ത്രി ടാബ്ലോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ടീം അംഗങ്ങളെ അഭിനന്ദിച്ചു.ഫ്ലോട്ട് നിർമ്മിച്ച കലാകാരൻ ബിജു എസ്. ടി.യെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വനം വകുപ്പിന്റെ ആശയവും പരിസ്ഥിതി സന്ദേശവും ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് ടാബ്ലോ ഒരുക്കിയത്.‘അതിജീവനം സഹവർത്തിത്വത്തിലൂടെ’ എന്ന ആശയത്തെ ആസ്പദമാക്കിയായിരുന്നു വനം വകുപ്പിന്റെ ഫ്ലോട്ട്.നഗരവത്കരണത്തിന്റെയും വനനശീകരണത്തിന്റെയും ഫലമായി അവശേഷിക്കുന്ന മരക്കുറ്റിയിൽ നിന്ന് വീണ്ടും തളിർക്കുന്ന ചില്ലയിലും ശേഷിക്കുന്ന പച്ചപ്പിലും അഭയം കണ്ടെത്തുന്ന മനുഷ്യരെയും വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെയുമാണ് ടാബ്ലോയിൽ അവതരിപ്പിച്ചത്.

പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന ശരറാന്തൽപ്പൂ,വള്ളിപ്പടർപ്പുകൾ,വിവിധ സസ്യജാലങ്ങൾ എന്നിവയാൽ സമ്പന്നമായ കാടിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ സന്ദേശം ഫ്ലോട്ടിലൂടെ അവതരിപ്പിച്ചത്.പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആൻഡ് വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഡോ.പി.പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ദീപക് മിശ്ര,അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് പ്രമോദ് ജി.കൃഷ്ണൻ,ഡോ.എൽ.ചന്ദ്രശേഖർ,ഫോറസ്ട്രി ഇൻഫർമേഷൻ ഡയറക്ടർ ബൈജു കൃഷ്ണൻ, ഫോറസ്റ്റ് പി.ആർ.ഒ സിനി കെ.തോമസ്,ഡി.സി.എഫ് ശിവപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *