ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാജീവ് കെ.ആറിന്റെ പിതാവ് കറുത്തൊടി രാധാകൃഷ്ണൻ അന്തരിച്ചു

ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാജീവ് കെ.ആറിന്റെ പിതാവ് കറുത്തൊടി രാധാകൃഷ്ണൻ അന്തരിച്ചു

ഒറ്റപ്പാലം : കോഴിക്കോട് ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാജീവ് കെ.ആറിന്റെ പിതാവും ചളവറ പഞ്ചായത്ത് മുൻ പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന കയിലിയാട് വേമ്പലത്തുപാടം കറുത്തൊടി രാധാകൃഷ്ണൻ (83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.കോൺഗ്രസ് ചളവറ മണ്ഡലം പ്രസിഡന്റായും ഒറ്റപ്പാലം,ഷൊർണൂർ ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള രാധാകൃഷ്ണൻ കയിലിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ,ഗ്രാമീണ വായനശാല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഭാര്യ:ഇന്ദിര രാധാകൃഷ്ണൻ.മക്കൾ:രാജീവ് കെ.ആർ (സീനിയർ അസിസ്റ്റന്റ് എഡിറ്റർ,ടൈംസ് ഓഫ് ഇന്ത്യ,കോഴിക്കോട്),സജീവ് കെ.ആർ (ഡയറക്ടർ,എഡുടെക്).മരുമക്കൾ:ബിന്ദു മുംതസ് (ഡിജിസെർട്ട്),സിമ്മി ബാലകൃഷ്ണൻ (ഷെൽ ഇന്ത്യ, ബംഗളൂരു).

Leave a Reply

Your email address will not be published. Required fields are marked *