തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ സ്വയംഭൂ മഹാശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണവും മഹാനവീകരണ കലശവും അനുബന്ധമായി പീഠപ്രതിഷ്ഠയും ബിംബപ്രതിഷ്ഠയും ഏപ്രിൽ 23 വ്യാഴാഴ്ച്ച രാവിലെ 9.00 മുതൽ 9.45 വരെ നടത്തും.ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി,ലോകനാർകാവ് തന്ത്രി തന്ത്രരത്നം മേമ്മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി,തന്ത്രി തരിണി നാരായണൻ നമ്പൂതിരി, മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി എന്നിവരുടെ കാർമ്മികത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
അന്നേദിവസം പുലർച്ചെ 5 മണിക്ക് ഗണപതി ഹോമം,മുളപൂജ,പ്രസാദ പ്രതിഷ്ഠ തുടങ്ങിയ പൂജകൾ ആരംഭിക്കും.തുടർന്ന് 9 മുതൽ 9.46 വരെ മുഹൂർത്തത്തിൽ പീഠപ്രതിഷ്ഠയും ബിംബപ്രതിഷ്ഠയും നടക്കും.പിന്നീട് കലശാഭിഷേകങ്ങൾ,ഉച്ചപൂജ,പ്രതിഷ്ഠാബലി, നിത്യനിദാനം നിശ്ചയിക്കൽ എന്നിവയും നടക്കും. ഉച്ചയ്ക്ക് 12.30 ന് അന്നദാനം ഉണ്ടായിരിക്കും.
വൈകുന്നേരം 6.30 ന് ദീപാരാധന,മുളപൂജ, ഭഗവതിസേവ, നടയ്ക്കൽ അത്താഴപൂജ എന്നിവയും നടത്തും.ഈ മഹനീയ ചടങ്ങുകളിൽ എല്ലാ ഭക്തജനങ്ങളെയും സാന്നിധ്യം അറിയിക്കാൻ ക്ഷേത്ര അധികൃതർ അഭ്യർത്ഥിച്ചു.
