ജിൻസ് ഫാൻ്റസിയെ സംസ്‌കാര സാഹിതി അനുമോദിച്ചു

ജിൻസ് ഫാൻ്റസിയെ സംസ്‌കാര സാഹിതി അനുമോദിച്ചു

മാനന്തവാടി : നേപ്പാൾ ക്രിയേറ്റീവ് വുമൺ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്സിൽവച്ച് നടത്തിയ പെയിന്റിങ് മത്സരത്തിൽ കണ്ടംപറി വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ജിൻസ് ഫാന്റസിയെ കെ.പി.സി.സി സംസ്കാരസാഹിതി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.മാനന്തവാടി സ്വദേശിയായ ജിൻസ് ഫാൻ്റസി വരച്ച സിമോണി എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.അനുമോദന ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക് ഉപഹാരം കൈമാറി.വിനോദ് തോട്ടത്തിൽ അധ്യക്ഷനായി.സംഘടനാ ഭാരവാഹികളായ ഉഷാ വിജയൻ,വിനീഷ് പുത്തൻപുര,മുസ്തഫ എള്ളിൽ,ഷിനോജ് ടി എം,വിജയലക്ഷ്മി,ടോമി ഓടയ്ക്കൽ,അബുബക്കർ പിലാക്കാവ്,തോമസ് ഒണ്ടയങ്ങാടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *