വെള്ളമുണ്ട : മാനന്തവാടി നിയോജക മണ്ഡലം UDF സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ നടന്ന റാലിക്ക് പ്രവർത്തകരുടെ വലിയ പിന്തുണയുണ്ടായി.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മോയി കട്ടയാട്, ജനറൽ സെക്രട്ടറി ജിൻഷാദ് എ സി എന്നിവർക്ക് പതാക കൈമാറിയാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.
ചടങ്ങിൽ കമർലൈല,ടി നാസർ,അമ്മദ് കൊടുവേരി,ഇബ്രാഹീം സി.എച്ച്,സലീം കേളോത്ത്,എ.കെ നാസർ,സകീന കുടുവ,റംല മുഹമ്മദ്,അനസ് ബിസ്മി,ഉസ്മാൻ പുളിഞ്ഞാൽ, മുഹമ്മദലി നാസർ കെ.കെ,യൂസുഫ് എം,സമദ് വെള്ളമുണ്ട,ആരാം മമ്മൂട്ടി,റഷീദ് ആക്കപറമ്പിൽ, ഷമീറ,അജ്നാസ് തരുവണ,മമ്മൂട്ടി കണ്ണാടി, സുഹൈൽ തരുവണ തുടങ്ങിയവർ പങ്കെടുത്തു.യുവജനങ്ങളുടെ സാന്നിധ്യവും ആവേശവും റാലിക്ക് ഉജ്ജ്വലത നൽകി.
