ടാറിങ്ങിൽ നിന്ന് തെന്നിയാൽ നേരെ ഗർത്തത്തിലേക്ക്: തരുവണ റോഡിൽ അപകട ഭീഷണി

ടാറിങ്ങിൽ നിന്ന് തെന്നിയാൽ നേരെ ഗർത്തത്തിലേക്ക്: തരുവണ റോഡിൽ അപകട ഭീഷണി

തരുവണ : കോടികൾ ചിലവഴിച്ചു നവീകരണം പൂർത്തിയാക്കിയ തരുവണ കുറ്റിയാടി റോഡിൽ തരുവണ എഴേ നാല് കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതു ഭാഗത്തു രണ്ടാൾ ഉയരത്തിൽ ഉള്ള ഗർത്തം അപകട ഭീഷണി ഉയർത്തുന്നു.ആദ്യത്തെ നവീകരണം പൂർത്തിയായപ്പോഴും,ഇപ്പോഴത്തെ നവീകരണത്തിലും ഇവിടെ ഒന്നും ചെയ്യാതെ ഇട്ടിരിക്കുകയാണ്.ടാറിങ്ങിൽ നിന്ന് ഒന്ന് തെന്നിയാൽ അഗാധ ഗർത്ഥത്തിലേക്കു ആണ് വണ്ടികൾ പോവുക.ഇത് റെഡിയാക്കാൻ ഒരു വലിയ ദുരന്ദം ഉണ്ടാവേണ്ടി വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.ദിവസവും നൂറുക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ പാതയിൽ ഡ്രൈവർ മാർക്ക് കാണുന്ന തരത്തിൽ താൽക്കാലികമായി ഒരു തടസ്സ മെങ്കിലും സ്ഥാപിച്ചില്ലങ്കിൽ വൻ ദുരന്തമാണ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *