ഭൂമിയുടെ നായവില നിർണ്ണയത്തിലെ അപാകത പരിഹരിക്കണം ഐ.എൻ.ടി.യു.സി

ഭൂമിയുടെ നായവില നിർണ്ണയത്തിലെ അപാകത പരിഹരിക്കണം ഐ.എൻ.ടി.യു.സി

മാനന്തവാടി : ജില്ലയിലെ ഭൂമിയുടെ ന്യായവില നിർണയിച്ചതിൽ വ്യാപകമായി ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് ഏജൻസ് അസോസിയേഷൻ ഐഎൻടിയൂസി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.അശാസ്ത്രീയമായ വില നിർണയം മൂലം ഭൂമിയുടെ കൊടുക്കൽ വാങ്ങലുകൾ ജില്ലയിൽ നിലച്ചിരിക്കുകയാണ്.ഈ മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗത്തെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാവണം.ഭൂമി സംബന്ധമായ നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ഇടപാടുകൾ ലളിതമാക്കുകയും ചെയ്യണമെന്നും പട്ടയ അപ്രക്ഷകളിൽ വേഗത്തിൽ തിരുമാനമെടുക്കണമെന്നും കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.യൂണിയൻ പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്യ്തു.പി.ജനാർദ്ദനൻ,ഡോക്ടർ പി.കെ.വേണു,മടപ്പള്ളി മോഹനൻ,സാബു പൊന്നിയിൽ,ഉമ്മർക്കുണ്ടാട്ടിൽ,കെ.വി.ഷിനോജ്,ഭവനചന്ദ്രൻ ബത്തേരി,ജിജി അലക്സ് ,ഇ.വി.സജി,കെ.കൃഷ്ണൻ,ഷറഫുദ്ദീൻ പഞ്ചാരകൊല്ലി,ബി.പി.ഹമീദ്,റഷീദ് നീലാംബരി,സി.ജെ,അലക്സ്,എള്ളിൽ മുസ്തഫ,പി.വി.ജോണി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *