മീൻമുട്ടി ഇക്കോടൂറിസം കേന്ദ്രo ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

മീൻമുട്ടി ഇക്കോടൂറിസം കേന്ദ്രo ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

മാനന്തവാടി : നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയ്ഞ്ച്,മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ,ചാലിൽ വനസംരക്ഷണ സമിതിയ്ക്കു കീഴിലുള്ള മീൻമുട്ടി ഇക്കോ ടൂറിസം സെന്ററിനെ ഹരിത ടൂറിസം കേന്ദ്രമായി ബഹു തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മാസ്റ്റർ പ്രഖ്യാപിച്ചു. ഉദ്ഘാടനചടങ്ങിൽ 12ാം വാർഡ് മെമ്പർ ഷബീറ മൊയ്തു അധ്യക്ഷപദം അലങ്കരിച്ചു.യോഗത്തിൽ ചാലിൽ വനസംരക്ഷണ സമിതി സെക്രട്ടറി.ആൽബിൻ.കെ.അഗസ്റ്റിൽ BFO സ്വാഗതം ആശംസിച്ചു.നോർത്ത് വയനാട് FDA കോർഡിനേറ്റർ.KV ആനന്ദൻ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (Gr) യോഗത്തിൽ മുഖ്യ അതിഥി ആയിരുന്നു.ബ്ലോക്ക് കോഡിനേറ്റർ ഹരിത കേരള മിഷൻ.അഖില സംസ്ഥാന സർക്കാരിന്റെ വിവിധ ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.പ്രീത രാമൻ,11ാം വാർഡ് മെമ്പർ പയ്യമ്പള്ളി രാമൻ എന്നിവർ ആശംസകൾ അറിയിച്ചു.ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിയിൽ ഹരിത കേരള മിഷൻ,പഞ്ചായത്ത് ജീവനക്കാർ,മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ,ചാലിൽVSS അംഗങ്ങൾ,പരിസരവാസികൾ,തുടങ്ങിയവർ പങ്കെടുത്ത.ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർക്ക് ചാലിൽ VSS പ്രസിഡന്റ് ശ്രീ. പ്രജീഷ് km നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *