കൽപ്പറ്റ : മഹീന്ദ്ര കൗശിക് ദേശീയ അധ്യക്ഷനായ ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കൽപ്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.വൈകാതെ കണ്വന്ഷന് നടത്തി ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും നാടിനെ വികസന പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ജില്ലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്ന് പാര്‍ട്ടി സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ നെടുമണ്‍കാവ് ഗോപാലകൃഷ്ണൻ പറഞ്ഞു.സമീപ ഭാവിയില്‍ സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ ശക്തിയായി ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ മാറും. ജില്ലയിലെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ആത്മാര്‍ഥമായി ഇടപെടുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.പ്രവര്‍ത്തകരായ ഇ.സി.സനീഷ്,ഹാരിസ് തോപ്പില്‍,സൈമണ്‍ പൗലോസ്,ഉല്ലാസ് നരിവേലി,അസ്റ്റേറ്റ് പ്രസിഡന്റ്.ഇ.സി.സനീഷ്,ഹാരിസ് തോപ്പിൽ,സൈമൺ പൗലോസ്,ഉല്ലാസ് നരിവേലി,അജിത് ബത്തേരി തുടങ്ങിയവർ പങ്കെടുത്തു.
