കൽപ്പറ്റ : വയനാട്ടിലെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും വിധം വയനാട് ആസ്ഥാനമാക്കി പശ്ചിമഘട്ട സർവ്വകലാശാല ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.ഈ ആവശ്യവുമായി വയനാട് പശ്ചിമഘട്ട സര്‍വ്വകലാശാല കര്‍മ്മസമിതി രൂപീകരിച്ചു.പരമ്പരാഗതമായ പാഠ്യവിഷയങ്ങള്‍ക്ക് പുറമെ ഏറ്റവും അത്യാധുനികമായ പാഠ്യവിഷയങ്ങള്‍ കൂടി കോര്‍ത്തിണക്കിക്കൊണ്ടുള്ള ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് കോഴ്‌സുകളാണ് ഈ സര്‍വ്വകലാശാലയില്‍ പ്രതീക്ഷിക്കുന്നത്.വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും കാര്‍ഷിക സംസ്‌കൃതിയും വനസമ്പത്തും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള വികസന കാഴ്ചപ്പാടിലുള്ള കോഴ്‌സുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്.തദ്ദേശീയ ജനതയുടെ അറിവുകളും ജ്ഞാനവും പ്രയോജനപ്പെടുത്തി അന്താരാഷ്ട്രതലത്തിലുള്ള ഗവേഷണങ്ങള്‍ക്കും അതിലൂടെ പുതിയ കണ്ടെത്തലുകള്‍ക്കും ആ കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ വികസനത്തിനും പര്യാപ്തമായ കോഴ്‌സുകള്‍, പഠനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
ഗോത്രജനതയുടെ സംസ്‌കാരം നിലനിര്‍ത്തുന്നതിനും വംശനാശ ഭീഷണിയിലുള്ള പ്രാക്തന ഗോത്രവര്‍ഗ്ഗവിഭാഗത്തിന്റെ സംരക്ഷണത്തിനും ഊന്നല്‍ നല്‍കണം.അപൂര്‍വ്വ ജൈവവൈവിധ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനും ഊന്നല്‍ നല്‍കണം.
പശ്ചിമഘട്ട മേഖല ഉള്‍ക്കൊള്ളുന്ന മുഴുവന്‍ സംസ്ഥാനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തണം.
വയനാട് ആസ്ഥാനമായി തമിഴ്‌നാട്,കര്‍ണാടക, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ പുതിയ സെന്ററുകളും ആരംഭിക്കാവുന്നതാണ്.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തോട്ടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതുപോലെ ഏതെങ്കിലും തരത്തില്‍ ഭൂമി ഏറ്റെടുക്കുകയോ അതല്ലെങ്കില്‍ അഭ്യുദയകാംക്ഷികളില്‍ നിന്ന് സംഭാവനയായോ സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്.ഭൂമിയും മറ്റനുബന്ധ സൗകര്യങ്ങളും ലഭ്യമാകുന്നതുവരെ താല്‍ക്കാലിക കെട്ടിടങ്ങളില്‍ സര്‍വ്വകലാശാലയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവുന്നതാണ്.സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി മേല്‍ വിവരിച്ച വിഷയങ്ങളുടെ സാധ്യതകളും അവസരങ്ങളും പഠനവിധേയമാക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ സര്‍ക്കാരിന് നിയോഗിക്കാവുന്നതാണ്.ആ സമിതിയില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രാവീണ്യമുള്ളവരെയും തദ്ദേശീയരേയും ഉള്‍പ്പെടുത്താവുന്നതാണ്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി,കേരള ഗവര്‍ണര്‍,പ്രിയങ്ക ഗാന്ധി എം.പി.തുടങ്ങിയവര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കാനും തീരുമാനമായി. കര്‍മ്മസമിതി രൂപീകരണ യോഗം മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാണ്‍സലറും,വയനാട് പശ്ചിമഘട്ട സര്‍വ്വകലാശാല കര്‍മ്മസമിതിയുടെ ചീഫ് അക്കാഡമിക് കണ്‍സള്‍ട്ടന്റുമായ പ്രൊഫ. കെ.കെ.എന്‍.കുറുപ്പ് ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി ചെയര്‍മാനും വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റുമായ ജോണി പാറ്റാനി അധ്യക്ഷനായി.കര്‍മ്മസമിതി കണ്‍വീനറും വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറിയുമായ ഫാ. വര്‍ഗ്ഗീസ് മറ്റമന മുഖ്യപ്രഭാഷണം നടത്തി. കെ.ഐ.വര്‍ഗ്ഗീസ്,ഒ.എ.വീരേന്ദ്രകുമാര്‍, സി.ഡി.സുനീഷ്,ഡോ.സെബാസ്റ്റ്യന്‍,സി.വി.ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
