എടപ്പെട്ടി ഗവ.എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി

എടപ്പെട്ടി ഗവ.എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി

എടപ്പെട്ടി : എടപ്പെട്ടി ഗവ.എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിച്ചു.ഉപജില്ലാ മേളകളിലെ വിജയികളെയും, അഖില കേരള ടാലെൻ്റ് സെർച്ച് പരീക്ഷയിലെ ജേതാക്കളെയും,സംസ്ഥാന നേഴ്സറി കലോൽസവ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉപഹാരസമർപ്പണം നടത്തി.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ,പി ടി എ പ്രസിഡൻ്റ് ബി ഖദീജ,എസ് എം സി ചെയർമാൻ എൻ സന്തോഷ്,ജെയിൻ ആൻ്റണി,സുന്ദർരാജ് എടപ്പെട്ടി,ഷീബ വേണുഗോപാൽ,കെ ശശിധരൻ നായർ,എൻ പി ജിനേഷ്കുമാർ,എം എച്ച് ഹഫീസ് റഹ്മാൻ,കെ ജി ദാക്ഷായണി,എം റുബീന,അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ,കോൽപ്പാറ ഓംകാര കലാസമിതിയുടെ കൈകൊട്ടിക്കളി,കടത്തനാടൻ കളരി സംഘത്തിൻ്റെ കളരിപ്പയറ്റ് പ്രദർശനം എന്നിവ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *