മിനി മാരത്തണിൽ പോലീസുകാരന് മൂന്നാം സ്ഥാനം

മിനി മാരത്തണിൽ പോലീസുകാരന് മൂന്നാം സ്ഥാനം

പടിഞ്ഞാറത്തറb: കാട്ടുതീക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് വകുപ്പ് സൗത്ത് വയനാട് ഡിവിഷൻ കൽപ്പറ്റ റേഞ്ച് സംഘടിപ്പിച്ച മിനി മാരത്തണിൽ വെറ്ററൻസ് വിഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥന് നേട്ടം.വയനാട് അഡിഷണൽ എസ്.പി ഓഫീസിലെ ഡ്രൈവർ എസ് സി പി ഓ കെ.എം.തെൽഹത്ത് ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത പരിചയസമ്പന്നരായ താരങ്ങൾ ഉൾപ്പെടെ 80-ഓളം പേർ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം.
എട്ടാം മൈലിൽ നിന്ന് പടിഞ്ഞാറത്തറ വരെ 10 കിലോമീറ്റർ ദൂരമാണ് മത്സരം നടന്നത്.ഡ്യൂട്ടി തിരക്കുകൾക്കിടയിലും ദിവസേന കിലോമീറ്ററുകളോളം ഓടി കായിക ക്ഷമത നിലനിർത്തുന്ന 48 വയസുകാരനായ തെൽഹത്ത് കാക്കവയൽ സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *