കല്‍പ്പറ്റ : പുളിയാര്‍മല കെഎംഎം ഗവ.ഐടിഐയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.ഐടിഐ പ്രിന്‍സിപ്പല്‍ എന്‍.എസ്.ശ്രീജ,ഗിരീഷ് കോയിക്കല്‍, പി.എസ്.അരുണ്‍ദേവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എംപി ഓണ്‍ലൈനില്‍ പങ്കെടുക്കും. വ്യവസായ പരിശീലന വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരാകും.സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്നു അനുവദിച്ച 2.2 കോടി രൂപ ചെലവിലാണ് മൂന്ന് നിലകളില്‍ 460 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ക്വാര്‍ട്ടേഴ്സ് പണിതത്.2023ല്‍ ആയിരുന്നു ശിലാസ്ഥാപനം.ഓരോ നിലയിലും ഒരു കുടുംബത്തിന് താമസിക്കുന്നതിനാണ് സൗകര്യം.
