കെ.എസ്.ഇ.ബി. പോസ്റ്റ് വാടക:കോടതി വിധി നടപ്പാക്കണമെന്ന് സി.ഒ.എ

കെ.എസ്.ഇ.ബി. പോസ്റ്റ് വാടക:കോടതി വിധി നടപ്പാക്കണമെന്ന് സി.ഒ.എ

കൽപ്പറ്റ : കേബിൾ ടി.വി.ഓപ്പറേറ്റർമാർക്ക് കെ.എസ്.ഇ.ബി.പോസ്റ്റിൽ കേബിൾ കെട്ടുന്നതിന് നൂറ് രൂപ ഈടാക്കണമെന്ന ഹൈകോടതി വിധി നടപ്പിലാക്കണമെന്ന് കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒരുപാട് സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് കെ.എസ്.ഇ.ബി. പോസ്റ്റുകൾക്ക് 100 രൂപ വാടക എന്ന വിധി ഹൈകോടതിയിൽ നിന്നും സംഘടന നേടിയെടുക്കുന്നത്.എന്നാൽ ഈ വിധി നടപ്പിലാക്കാതെ പുതിയ നിബന്ധനകളുമായി വന്ന് പുതിയ വാദമുഖങ്ങൾ ഉയർത്തി വിധി ലംഘിക്കുകയാണ് ചെയ്യുന്നത്.ഇൻ്റർനെറ്റ് വിതരണം ചെയ്യുന്നു എന്ന വാദമാണ് ഉന്നയിക്കുന്നത്.കേബിൾ ടി.വി.യുടെ പുതിയ പതിപ്പാണ് ഐ.പി.ടി വി.ഇത് പ്രവർത്തിക്കുന്നത് ഇൻ്റർനെറ്റിൻ്റെ സഹായത്തോടെയാണ്.മാറി മാറി വരുന്ന പുതിയ ടെക്നോളജിയിൽ കേബിൾ ടി.വി.യുടെ അനുബന്ധമായി വരുന്ന സർവ്വീസാണ് ഇൻ്റർനെറ്റ്. ഒരു കേബിളിൽ കൂടിയാണ് കേബിൾ ടി വി സിഗ്നലും ഇൻ്റർനെറ്റും വിതരണം ചെയ്യുന്നത്.കെ.എസ്.ഇ.ബി. ഇതൊക്കെ അറിയാമായിരുന്നിട്ടും അറിയാത്തതായി നടിക്കുകയാണ്.

വർഷാവർഷം പോസ്റ്റ് വാടക കൂട്ടി വാങ്ങുന്നത് കേബിൾ ടി വി മേഖലയെ വലിയ പ്രതിസന്ധിയിലാക്കുകയാണ്.അതിനാൽ 100 രൂപ വാടക എന്ന കോടതി നടപ്പാക്കാൻ കെ.എസ്.ഇ.ബി.തയ്യാറാകണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ പ്രസിഡണ്ട് ബിജു ജോസിൻ്റെ അധ്യക്ഷതയിൽ സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു.കേരളവിഷൻ ചെയർമാൻ കെ ഗോവിന്ദൻ ഭാവി പ്രവർത്തനത്തെ കുറിച്ച് വിശദീരിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം മൻസൂർ സംസ്ഥാന പ്രവർത്ത റിപോർട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി അഷറഫ് പൂക്കയിൽ (പ്രസിഡണ്ട്) സി എച്ച് അബ്ദുള്ള (സെക്രട്ടറി) ജോമേഷ് (ട്രഷറർ) വിജിത്ത് (ജോയിന്റ് സെക്രട്ടറി) ബിജുജോസ് (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *