• admin

  • October 13 , 2020

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പാസ്പോര്‍ട്ട് ,വിദേശയാത്ര രേഖകള്‍ എന്നിവ നാളെ കസ്റ്റംസ് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്‍കി. എന്നാല്‍ ശിവശങ്കര്‍ നേരിട്ട് ഹാജരാവണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന സൂചന പുറത്തുവന്നതിനിടെയാണ് നാളെ ചോദ്യം ചെയ്യലൈന് ഹാജരാവേണ്ടതില്ലെന്ന് ശിവശങ്കറിനോട് കസ്റ്റംസ് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റാരെങ്കിലും വഴി എം.ശിവശങ്കറിന്‍്റെ പാസ്പോര്‍ട്ട്, വിദേശയാത്ര രേഖകള്‍ എന്നിവ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.