: എഴുന്നൂറു രൂപകൊണ്ടു ഇന്ത്യയിലെ പതിനഞ്ചു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ശ്രദ്ധേയമായിരിക്കുകയാണ് പാലക്കാട് അലനെല്ലൂര്‍ സ്വദേശികളായ കെ.എസ് സന്ദീപ് , വൈശാഖ് എന്നീ വിദ്യാര്‍ത്ഥികള്‍. തമിഴ്‌നാട്, കര്‍ണാടക,മഹാരാഷ്ട്ര,ഡല്‍ഹി, കശ്മീര്‍ തുടങ്ങി പതിനഞ്ച് സംസ്ഥാനങ്ങള്‍ നാലര മാസം കൊണ്ട് നടന്നും വാഹനങ്ങളില്‍ ലിഫ്റ്റടിച്ചുമാണ് ഇരുവരും കണ്ടു തീര്‍ത്തത്.സെപ്റ്റംബര്‍ എട്ടിനായിരുന്നു ഈ സാഹസികതയുടെ തുടക്കം. ബൈക്കുകളിലും കാറുകളിലും ലിഫ്റ്റ് ചോദിച്ചും നടന്നും സന്ദീപും വൈശാഖും കണ്ടു തീര്‍ത്തത് ചില്ലറ ലോകമല്ല. ഇന്ത്യയുടെ പകുതി സംസ്ഥാനങ്ങള്‍. അതും പാലക്കാട് നിന്ന് വെറും എഴുന്നൂറു രൂപയുമായി തുടങ്ങിയ യാത്രയും. ക്ഷേത്രങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും അന്തിയുറക്കം. ആരെങ്കിലും വല്ലതും നല്‍കിയാല്‍ കഴിക്കും. കിട്ടിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും മറ്റും പച്ചവള്ളം കുടിച്ചു വിശപ്പ് അകറ്റും. ഇരുവരുടെയും ഇനിയുള്ള യാത്ര കന്യാകുമാരിയിലേക്കാണ്. 700 രൂപയും കൊണ്ട് തുടങ്ങിയ യാത്ര വിജയകരമായി മുന്നോട്ടു തന്നെ.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി