• admin

  • January 14 , 2020

ചണ്ഡീഗഡ് : ചണ്ഡീഗഡ് : ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിന് പിന്നാലെ പഞ്ചാബും. പഞ്ചാബ് നിയമസഭയും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കുമെന്നാണ് സൂചന. പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മന്ത്രിസഭ ഇന്ന് യോഗം ചേരും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് വിധാന്‍ സഭയില്‍ പ്രമേയം കൊണ്ടുവരികയെന്നതാണ് മന്ത്രിസഭയുടെ പ്രധാന അജണ്ട. പ്രമേയം അവതരണത്തിനായി രണ്ടു ദിവസത്തെ പ്രത്യേക നിയമസഭായോഗം വിളിക്കാനാണ് ആലോചിക്കുന്നത്. ജനുവരി 16 മുതല്‍ നിയമസഭയോഗം ചേരാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആലോചന. പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ശക്തമായി രംഗത്തുവന്നിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടിയെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രശംസിക്കുകയും ചെയ്തിരുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നടപടി പഞ്ചാബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.