• admin

  • June 23 , 2020

കോഴിക്കോട് : കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്‌പെഷലിസ്റ്റുകള്‍ ചേര്‍ന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസില്‍ പ്ലാറ്റ്‌ഫോമിന് രൂപംനല്‍കി. മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ജനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായോ സാമ്പത്തികമായോ ഉള്ള വ്യത്യാസമില്ലാതെ തുല്യവും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ഈ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം. വീഡിയോ, ടെലഫോണി തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും രോഗികളും തമ്മില്‍ തടസമില്ലാത്ത വിദൂര ആശയ വിനിമയമാണ് സ്വാസ്ഥ് സാധ്യമാക്കുന്നത്. പരിചരണം നിര്‍ണയിക്കാന്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത മുന്‍ഗണനാ ക്രമവും വിനിയോഗിക്കും. ഡിജിറ്റല്‍ സിഗ്നേച്ചറോടുകൂടിയ പ്രിസ്‌ക്രിപ്ക്ഷനും ചികില്‍സാ ഉപദേശവും നല്‍കും. സൗജന്യ കണ്‍സള്‍ട്ടേഷനോടൊപ്പം ഹോം ക്വാറന്റൈന്‍ സഹായം, രോഗനിര്‍ണയം, ഫാര്‍മസികള്‍, ആശുപത്രിയില്‍ സബ്‌സിഡിയോടു കൂടിയ കിടക്ക കണ്ടെത്തുന്നതിനും ബുക്കു ചെയ്യുന്നതിനുമുള്ള സഹായം തുടങ്ങിയവയും സ്വാസ്ഥ് നല്‍കും. രാജ്യത്തെ ഏറ്റവും മികച്ച ശേഷികളെ ഒരുമിച്ചു കൊണ്ടു വന്ന് ഈ പ്രതിസന്ധിക്ക് അടിയന്തര ആശ്വാസം നല്‍കുന്ന സൗജന്യ ആരോഗ്യ സേവനമാണ് സ്വാസ്ഥ് നല്‍കുന്നതെന്ന് സ്വാസ്ഥ് ഗവേണിങ് കൗണ്‍സിലിന്റെ ഭാഗമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.