• admin

  • February 28 , 2022

കൊച്ചി :   ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി നടക്കുന്ന സി.പി. എം .സംസ്ഥാന സമ്മേളനം തുടക്കമാകും. രാവിലെ 9 മണിക്ക് പതാക ഉയർത്തി ,രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ,പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.   തുടർ ഭരണത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ , സമ്മേളനത്തിൽ ഇഴ പിരിച്ച് ചർച്ച ചെയ്യപ്പെടുക മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന ,നവകേരള നയരേഖയായിരിക്കും എന്നുറപ്പാണ്. 25 വർഷത്തെ വികസനം വഴി ആധുനീക കേരളത്തെ സൃഷ്ടിക്കുക എന്നതായിരിക്കും ഈ രേഖ കേന്ദ്രീകരിച്ച് ഉള്ള ചർച്ചകളിൽ നടക്കുക.   മാറുന്ന ലോക ക്രമത്തിൽ പാർട്ടിയും ആധുനീക കാലത്ത് മാറണം എന്നാണ് പാർട്ടി ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും കമ്യൂണിസത്തിൻ്റെ അടിസ്ഥാന നയങ്ങളിൽ ഒത്തു പോകുമെന്ന് ഉറപ്പ് വരുത്തും .പാർട്ടി തത്വങ്ങൾ അനുസരിച്ചായിരിക്കും പുതിയ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുക . വികസനത്തിനാവശ്യമായ തനത് വിഭവങ്ങളുടെ ദൗർബല്യം എങ്ങിനെ നേരിടും എന്നത് വലിയ വെല്ലുവിളിയാണ്.   അത്യന്തം സങ്കീർണ്ണമായ ഈ വിഷയങ്ങളിൽ പ്രായോഗീക വികസന രേഖ ഉണ്ടാക്കുക എന്നത് വലിയ ഉത്തരവാദിത്തമായി പാർട്ടി കാണുന്നു.   സമ്മേളനത്തിൻ്റെ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന നവകേരള നയരേഖ ഇടതു മുന്നണിയിലെ ഘടക കക്ഷികളുമായി ചർച്ച നടത്തും. ഈ ചർച്ചയിലെ അഭിപ്രായങ്ങളും വിദഗ്ദരുടെ നിർദ്ദേശങ്ങളും സ്വീകരിച്ചായിരിക്കും തുടർ നടപടികളിലേക്ക് പാർടി കടക്കുക.