• admin

  • May 14 , 2020

kerala : സംസ്ഥാനത്ത് ഓഗസ്റ്റിൽ അതിവർഷത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കമുണ്ടായാൽ സാധാരണ ചെയ്യുന്നതുപോലെ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ല. നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടി വരും. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് അടക്കം വേറെ കെട്ടിടങ്ങൾ വേണം. വെള്ളപ്പൊക്കമുണ്ടായാൽ 27,000ലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയിൽ കവിഞ്ഞ മഴ ഈ വർഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റിൽ അതിവർഷം ഉണ്ടാകും. കൊവിഡിനെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്തും. കാലവർഷ കെടുതി നേരിടുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.