• Lisha Mary

  • April 20 , 2020

വയനാട് : ഓറഞ്ച് സി സോണില്‍ ഉള്‍പ്പെട്ട വയനാട് ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്നുമുതലാണ് ഇളവുകള്‍ നിലവില്‍ വന്നത്. ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. ഹോട്ടലുകള്‍ രാത്രി 7 വരേയും പാര്‍സല്‍ കൗണ്ടറുകള്‍ക്ക് 8 മണി വരേയും തുറന്ന് പ്രവര്‍ത്തിക്കാം. നിര്‍മ്മാണ മേഖലയിലേക്കുളള ചരക്ക് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. സാധാരണ നിലയിലുളള ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ അനുവദിക്കുകയില്ല അതേസമയം വെളളമുണ്ട്, മൂപ്പൈനാട് പഞ്ചായത്തുകള്‍ ഹോട്‌സ്‌പോട്ടുകളായതിനാല്‍ ഇളവുകള്‍ ബാധകമായിരിക്കുകയില്ല. ഇരു പഞ്ചായത്തുകളിലും ലോക്ക്ഡൗണിന്റെ ഭാഗമായുളള നിയന്ത്രണങ്ങള്‍ മെയ് 3 വരെ കര്‍ശനമായി തുടരും