യുഎഇ : യുഎഇയില്‍ 85 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 333 ആയി. യുഎഇ ഹെല്‍ത്ത് സെക്ടര്‍ വക്താവായ ഡോ. ഫരീദ അല്‍ ഹൊസാനിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ ഉള്ള വിവിധ രാജ്യക്കാരായ പൗരന്മാരില് ആണ് ഈ രോഗം പടര്‍ന്നിട്ടുള്ളത്. ജിബൂട്ടി, കാനഡ, ഹംഗറി, റഷ്യ, ബെല്‍ജിയം, മൗറീഷ്യസ്, തുണീഷ്യ, സെര്‍ബിയ, വെനിസ്വല, സ്വീഡന്, ബ്രസീല്‍, റൊമാനിയ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും, പലസ്തീന്, ഇന്തോനേഷ്യ, കൊളംബിയ, ജപ്പാന്, ജര്‍മനി, ഈജിപ്ത്, മൊറോക്കോ, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നുള്ള ഈ രണ്ടു പേര് വീതവും, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, ഇന്ത്യ, യുഎസ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേര് വീതവും, സൗദി അറേബ്യ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള നാലു പേര് വീതവും ഇറാന്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു പേര് വീതവും, യുഎഇയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ഉള്ള 7 പേര് വീതവുമാണ് ഇപ്പോള്‍ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. പുതിയതായി ഏഴുപേര്‍ രോഗവിമുക്തി നേടി. ബംഗ്ലാദേശില്‍ നിന്നുള്ള അഞ്ചുപേരും പാക്കിസ്ഥാനില്‍ നിന്നുള്ള രണ്ടു പേരും ആണ് ഇത്. ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെയായി 52 പേര് ആണ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ സുരക്ഷയും മാനിച്ചുകൊണ്ട് രോഗം പടരാതിരിക്കാന്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതു പാലിക്കാതിരുന്നവര്‍ക്ക് പിഴയും ജയില്‍ശിക്ഷയും നേരിടേണ്ടിവരുമെന്നും അവര്‍ ഓര്‍മിപ്പിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി