• Lisha Mary

  • March 27 , 2020

തിരുവനന്തപുരം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് 2,36,000 അംഗങ്ങളുള്ള സന്നദ്ധസേന രൂപീകരിക്കുന്നു. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സിന് കീഴില്‍ രൂപീകരിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്സിനെയും ഇതിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 22 നും 40 ഇടയില്‍ പ്രായമുള്ള ആര്‍ക്കും സേനയുടെ ഭാഗമാകാം. സന്നദ്ധസേനയില്‍ പങ്കുചേരാന്‍ താത്പര്യമുളളവര്‍ക്ക് രജിസ്ട്രേഷന് 'സന്നദ്ധം' പോര്‍ട്ടല്‍ തയ്യാറാണ്. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും.തിരിച്ചറിയല്‍ കാര്‍ഡും യാത്രാബത്തയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.