• Lisha Mary

  • April 22 , 2020

സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പ്രത്യേക കുരങ്ങുപനി ചികിത്സാകേന്ദ്രമാക്കി. കുരങ്ങു പനി ബാധിച്ചവര്‍ക്കുളള കിടത്തി ചികിത്സ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് നല്‍കി വന്നിരുന്നത്. ജില്ലാ ആശുപത്രി നിലവില്‍ കോവിഡ് ചികിത്സാ കേന്ദ്രമാണ്. ഈ പശ്ചാത്തലത്തിലാണ് ബത്തേരി താലൂക്ക് ആശുപത്രി കുരങ്ങുപനി ചികിത്സാ കേന്ദ്രമാക്കിയത്. കുരങ്ങു പനി ചികിത്സാ കേന്ദ്രമാക്കിയതിനൊപ്പം നോഡല്‍ ഓഫീസറേയും നിയമിച്ചിട്ടുണ്ട്. പ്രതിരോധ വാക്സിനുകളിലെ കുറവ് പരിഹരിക്കുന്നതിന് കര്‍ണാടകയില്‍ നിന്നും വാക്സിനുകള്‍ എത്തിക്കുന്നുണ്ട്. കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുനെല്ലി പഞ്ചായത്തില്‍ രോഗപ്രതിരോധ ക്യാമ്പുകളും മറ്റും നടക്കുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 6,689 പേര്‍ക്ക് പനിക്കെതിരെയുള്ള കുത്തിവയ്പ്പ് നല്‍കി കഴിഞ്ഞു.