• admin

  • February 6 , 2020

ഇടുക്കി :

പരുന്തുംപാറയെ ഹൈടെക്കാക്കാൻ ഡിടിപിസി നടപടി തുടങ്ങി. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രം അടിസ്ഥാന സൗകര്യങ്ങളൊരുക്കി നവീകരിക്കാൻ പീരുമേട് പഞ്ചായത്തിന്റെയും ഡിടിപിസിയുടെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്തയോഗത്തിൽ തീരുമാനമായി. 

യോഗത്തിൽ  കലക്ടർ എച്ച് ദിനേശൻ അധ്യക്ഷനായി. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കും. കുട്ടികൾക്ക് കളിക്കുന്നതിനുള്ള റൈഡുകൾ സ്ഥാപിക്കും. ഉദ്യാനവും സുരക്ഷാസംവിധാനവും ഒരുക്കാൻ തീരുമാനമായി.

17 ന്‌ ചേരുന്ന യോഗത്തിൽ പരുന്തുംപാറയുടെ വികസന രൂപരേഖ തയ്യാറാക്കി സർക്കാരിന്‌ സമർപ്പിക്കും.