• admin

  • February 6 , 2020

ചിറയിൻകീഴ് :

കയർ ഉൽപ്പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ കയർ സംഘങ്ങളുടെ  അവലോകനയോഗം ചേർന്നു. 52 സംഘങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു. ഈ സാമ്പത്തിക വർഷത്തെ കയർ ഉൽപ്പാദനം ഏഴായിരം ക്വിന്റലായി ഉയർത്താൻ യോഗത്തിൽ തീരുമാനമായി.

വൈദ്യുതി ലഭ്യതയുമുള്ള സംഘങ്ങളിൽ ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീൻ സ്ഥാപിക്കാനും കയർപിരി പരിശീലനത്തിന് യന്ത്രവൽകൃത റാട്ടിൽ പരിശീലനം നൽകാനും സംഘങ്ങൾക്ക് ഇലക് ട്രോണിക് റാട്ട് വിതരണം ചെയ്യാനും തീരുമാനമായി. കയർ വികസന കോർപറേഷൻ ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. കയർഫെഡ് ചെയർമാൻ അഡ്വ. എൻ സായികുമാർ അധ്യക്ഷനായി.