• admin

  • January 20 , 2020

താമരശ്ശേരി : കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി കോടതിവരാന്തയില്‍ സാക്ഷിയുമായി സംസാരിച്ചതില്‍ വനിതാ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. പൊലീസുകാര്‍ നല്‍കിയ വിശദീകരണം സിറ്റി പൊലീസ് കമ്മിഷണര്‍ തള്ളി. ഗുരുതര പിഴവുണ്ടായെന്ന് നേരത്തെ വടകര റൂറല്‍ എസ്.പി നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയം ലാഘവത്തോടെ കണ്ടുവെന്ന കുറിപ്പോടെ റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ കമ്മിഷണര്‍ എ.വി.ജോര്‍ജിന് റിപ്പോര്‍ട്ട് കൈമാറി. പിന്നാലെ കമ്മിഷണര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടു. ബോധപൂര്‍വമല്ലെന്നും സാക്ഷിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് പൊലീസുകാരുടെ വിശദീകരണം. വീഴ്ച ആവര്‍ത്തിക്കില്ലെന്നും മറുപടിയിലുണ്ട്. എന്നാല്‍ മറുപടിയില്‍ കമ്മിഷണര്‍ അതൃപ്തി അറിയിച്ചു. പിന്നാലെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.