• Lisha Mary

  • April 12 , 2020

തൃശൂര്‍ : കോവിഡ് അണുനശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാലക്കുടി മാര്‍ക്കറ്റില്‍ അണുനാശക തുരങ്കം സ്ഥാപിച്ചു. മാര്‍ക്കറ്റില്‍ എത്തുന്നവരെ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭ മര്‍ച്ചന്റ് അസോസിയേഷന്‍, റോട്ടറി ക്ലബ് എന്നിവയുമായി സഹകരിച്ചാണ് നഗരസഭ സംവിധാനം ഒരുക്കിയത്. മാര്‍ക്കറ്റിന്റെ വടക്കു ഭാഗത്ത് മാര്‍ക്കറ്റ് റോഡില്‍നിന്ന് പ്രവേശിക്കുന്ന സ്ഥലത്താണ് തുരങ്കം സ്ഥാപിച്ചിട്ടുള്ളത്. മാര്‍ക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനായി വടം കെട്ടി പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബി ഡി ദേവസ്സി എംഎല്‍എ തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സണ്‍ പണാട്ടുപറമ്പില്‍, സി ഐ കെ എസ് സന്ദീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.