• admin

  • January 7 , 2020

: സഗ്രെബ് : ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റായി മധ്യ ഇടതുപക്ഷനേതാവായ സോറാന്‍ മിലാനോവിച്ച് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പ്രസിഡന്റായ വലതുപക്ഷ നേതാവ് കോളിന്‍ഡ ഗ്രബര്‍ കിട്രോവിച്ചിനെയാണ് മിലാനോവിച്ച് പരാജയപ്പെടുത്തിയത്. ഞായറാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പില്‍ മിലാനോവിച്ചിന് 53.25 ശതമാനം വോട്ടുണ്ടെന്ന് ആദ്യ സൂചനകള്‍ പുറത്തുവന്നു. അന്‍പത്തിമൂന്നുകാരനായ മിലാനോവിച്ച് മുന്‍ പ്രധാനമന്ത്രിയാണ്. ഫെബ്രുവരി 19ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. സഹിഷ്ണുതയുള്ള ലിബറല്‍ ജനാധിപത്യരാഷ്ട്രമാണ് തന്റെ സ്വപ്നമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ക്രൊയേഷ്യ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വലതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.