• Lisha Mary

  • April 15 , 2020

:

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എസ്ബി അക്കൗണ്ടിലെ പലിശകുറച്ചത് ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി.  

സേവിങ്സ് അക്കൗണ്ടിലെ പലിശ ഇതോടെ കാല്‍ശതമാനം കുറഞ്ഞ് 2.75ശതമാനമായി. ഒരു ലക്ഷം രൂപ വരെയും അതിനുമുകളിലുമുള്ള അക്കൗണ്ടിലെ ബാലന്‍സിന് ഇനി നാമമാത്ര പലിശയേ ലഭിക്കൂ. നേരത്തെ മൂന്നുശതമാനമായിരുന്നു പലിശ. ഏപ്രില്‍ 15 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. 

എല്ലാ വായ്പകളുടെയും എം.സി.എല്‍.ആര്‍. നിരക്ക് 0.35 ശതമാനം നേരത്തെ ബാങ്ക് കുറച്ചിരുന്നു. ഇതോടെ ബാങ്കിന്റെ ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍. നിരക്ക് 7.75 ശതമാനത്തില്‍നിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രില്‍ പത്തിനാണ് നിലവില്‍വന്നത്.