• admin

  • December 31 , 2021

ആലത്തൂർ : അവകാശി ഇല്ല എന്ന് കണ്ടെത്തിയആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു.വിദേശ പൗരൻ്റെഉടമസ്ഥതയിലുണ്ടായിരുന്ന കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് ഡെപ്യൂട്ടി തഹസിൽദാർ അജീഷി നേതൃത്വത്തിലുള്ള റവന്യൂ സംഘം ഏറ്റ്എടുത്ത്സീൽചെയ്തത്. മരണപ്പെടുന്ന സമയത്ത് എഡ്വിന്‍ ജൂബര്‍ട്ട് വാന്‍ ഇംഗന്‍ തന്നെയായിരുന്നു ആലത്തൂര്‍ എസ്‌റ്റേറ്റിന്റെ ഉടമയെന്നും ആ സമയത്ത് അദ്ദേഹത്തിന് നിയമപരമായഅനന്തരാവകാശികള്‍ ഇല്ലായിരുന്നെന്നും അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2006 ഫെബ്രുവരിയില്‍ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് മുഖാന്തിരം പ്രസ്തുത എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് നടന്ന ഗിഫ്റ്റ് ഡീഡ് നിയമപരമല്ലെന്നും അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതോടെ ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ റവന്യൂ വകുപ്പിന്റെ മുന്നിലുണ്ടായിരുന്ന തടസ്സങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് റവന്യം വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ന് ഭൂമി ഏറ്റ് ഏടുത്ത് സീൽ ചെയ്തത് 211 ഏകർ വരുന്ന ഭൂമിയാണ് ഇന്ന് ഏറ്റ് എടുത്തത് നാളെ മുതൽ എസ്റ്റേറ്റ് മേൽനോട്ടത്തിനായി റിസീവറേ ഏൽപ്പിക്കുമെന്നും നിലവിലുള്ള തൊഴിലാളികൾക്ക് തൊഴിൽ നൽക്കുമെന്നു ഡെപ്യൂട്ടി കളക്ടർ ഏ അജേഷ് പറഞ്ഞു. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ എസ്റ്റേറ്റിലെ ഓഫീസും മറ്റ് സാധനങ്ങളും കണ്ടെത്തി ഫീൽ ചെയ്യുകയും ചെയ്തിട്ടുണ്ട് നാളെ മുതൽ ഏസ്റ്റേറ്റ് പൂർണമായും സർക്കാർനിയന്ത്രണത്തിലാവുകയും ചെയ്യും