• admin

  • February 28 , 2020

കായംകുളം : കറ്റാനം സി. എം. എസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഹരിതം മഹിതം’ വിഷരഹിത പച്ചക്കറി വിളവെടുപ്പ് കർഷക ക്ഷേമ കാർഷിക വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. സ്കൂളിലെ അരയേക്കറോളം സ്ഥലത്ത് ചീര, വെണ്ട, വഴുതന, വെള്ളരി, പയർ തുടങ്ങിയവയാണ് കൃഷി ചെയ്തത്. വിദ്യാർത്ഥികളിൽ കൃഷി പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച “ഹരിതം മഹിതം “പദ്ധതിയിലൂടെ കുട്ടികളിൽ ഒത്തൊരുമയും, പ്രകൃതി സ്നേഹവും,കൃഷിയോടുള്ള ആഭിമുഖ്യവും വർധിപ്പിക്കാനും സാധിച്ചു. ശാസ്ത്രീയ രീതിയിലൂടെയും, പരിപാലനത്തിലൂടെയും മികച്ച വിളവ് നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.