കാസര്‍കോട് : കാസര്‍കോട് മലയോരത്തെ മൂന്ന് വില്ലേജ് ഓഫീസുകള്‍ ആറ് മാസത്തിനുള്ളില്‍ സ്മാര്‍ട്ട് ആകും. മാലോത്ത്, പരപ്പ, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് ആകാന്‍ ഒരുങ്ങുന്നത്. മാലോത്ത്, പരപ്പ, വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിച്ചു. 44 ലക്ഷം രൂപ വീതമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തിക്ക് വകയിരുത്തിയിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല . വളരെ വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്കുന്ന മികവിന്റെ കേന്ദ്രങ്ങളായി മാറുകയെന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ലക്ഷ്യം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി