തൃശൂര്‍ : സേവനപാതയില്‍ 131 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രം. വാര്‍ഷിക ആഘോഷ ഉദ്ഘാടനം മാനസികാരോഗ്യ കേന്ദ്രം അങ്കണത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. 14 ഏക്കര്‍ സ്ഥലത്ത് കൊച്ചി മഹാരാജാവ് 1889 ല്‍ പടിഞ്ഞാറെ കോട്ടയില്‍ സ്ഥാപിച്ചതാണ് ഈ ആതുരാലയം. പൊതു സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ഏറെ ലഭിക്കേണ്ട മാനസിക രോഗികള്‍ക്കാവശ്യമായ കരുതലും സ്‌നേഹവും ആധുനിക ചികിത്സയും ഇവിടെ നല്‍കുന്നുണ്ട്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ കേന്ദ്രത്തിലെ അന്തേവാസികള്‍, കൂട്ടിരുപ്പുകാര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്റ്റാഫ് അംഗങ്ങളും, സൊസൈറ്റി ഫോര്‍ ഒക്കുപ്പേഷണല്‍ തെറാപ്പി യൂണിറ്റും സംയുക്തമായാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി