കൊല്ലം : കുരുന്നു മനസുകള്‍ക്ക് സുരക്ഷാ പാഠങ്ങള്‍ ഒരുക്കി 'എയ്ഞ്ചല്‍'. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മാലാഖ ബോധവത്കരണമാണ് സ്‌കൂളുകളില്‍ വിജയകരമായി മുന്നേറുന്നത്. ജനുവരിയില്‍ ആരംഭിച്ച പദ്ധതി മാര്‍ച്ചോടെ അവസാനിക്കും. അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സ്വയം പ്രാപ്തരാകാനുള്ള ബാലപാഠങ്ങള്‍ മാലാഖയിലൂടെ കുട്ടികള്‍ ഇതിനകം അഭ്യസിച്ചു കഴിഞ്ഞു. സംസ്ഥാന വ്യാപകമായ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും പദ്ധതിക്ക് തുടക്കമായത്. ജില്ലയിലെ 19 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പദ്ധതി നടപ്പിലാക്കി വരുന്നു. കുട്ടികളോടൊപ്പം അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. പൊതുയിടങ്ങളും ഭവനങ്ങളും കുട്ടികള്‍ക്കായി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരായി അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി