സില്‍ഹെറ്റ് :
സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് ഓപ്പണിങ് ജോഡിയായി ലിറ്റണ്‍ ദാസും തമീം ഇഖ്ബാലും. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലാണ് ഇരുവരുടേയും റെക്കോഡ് പ്രകടനം. ലിറ്റണ്‍ ദാസ് 143 പന്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ 109 പന്തില്‍ 128 റണ്‍സോടെ തമീം പുറത്താകാതെ നിന്നു. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 292 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ടു കൂടിയാണിത്. ലിറ്റണ്‍ ദാസിന്റെ 176 റണ്‍സ് ഏകദിനത്തില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവുമയര്‍ന്ന സ്‌കോറാണ്.
മഴ തടസ്സെപ്പെടുത്തിയ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് സിംബാബ്‌വേയെ 123 റണ്‍സിന് പരാജയപ്പെടുത്തി. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. മഴ മൂലം 43 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് അടിച്ചെടുത്തത്. മഹ്മൂദുള്ളയും അഫീഫ് ഹുസൈനുമാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. സിംബാബ്‌വെയ്ക്കായി കാള്‍ മുംബ മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 37.3 ഓവറില്‍ 218 റണ്‍സിന് എല്ലാവരും പുറത്തായി. സികന്ദര്‍ റാസ 61 റണ്‍സെടുത്തപ്പോള്‍ വെസ്‌ലി മാധേവേറെ 42 റണ്‍സ് അടിച്ചു. ബംഗ്ലാദേശിനായി മുഹമ്മദ് സൈഫുദ്ദീന്‍ 6.3 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. തൈജുല്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി