• admin

  • February 14 , 2020

വയനാട് : സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സര്‍വെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. പൗരത്വ രജിസ്റ്റര്‍, നിയമഭേദഗതി എന്നിവയുമായി വകുപ്പ്തല വിവരശേഖരണത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഇ.എ.ആര്‍.എ.എസ്, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് തയ്യാറാക്കുന്നതിനുള്ള വിലശേഖരണം, സാമൂഹിക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നാഷണല്‍ സാമ്പിള്‍ സര്‍വെ, വിവിധ അഡ്ഹോക് സര്‍വെകള്‍, കുടുംബ ബജറ്റ് സര്‍വെ തുടങ്ങിയവയാണ് വകുപ്പ് നടത്തുന്നത്.ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും സുസ്ഥിരവികസനത്തിനായുള്ള സൂചികകള്‍ക്കായുള്ള വിവരങ്ങളും അനുബന്ധമായി ശേഖരിക്കുന്നുണ്ട്. പദ്ധതി ആസൂത്രണത്തിന് ആവശ്യമായ വിവരശേഖരണവുമായി പൂര്‍ണമായും സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.