• admin

  • January 10 , 2020

:

 പത്തനംതിട്ട: ഏഴാമത് സാമ്പത്തിക സെന്‍സസിനു ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍  ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസ് ഇത്തവണ പൂര്‍ണമായും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണു നടത്തുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല കോമണ്‍സര്‍വീസ് സെന്ററുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
മൂന്നു മാസത്തിനകം സെന്‍സസ് പൂര്‍ത്തിയാക്കും. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സാമ്പത്തിക ഘടകങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ), ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക് (ഡി.ഇ.എസ്) എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് സെന്‍സസ് നടത്തുന്നത്.