• admin

  • January 31 , 2020

ന്യൂഡല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 6- 6.5ശതമാനമാകുമെന്ന് സാമ്പത്തിക വര്‍വെ. നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച അഞ്ചു ശതമാനമാണെന്നും സര്‍വെ വെളിപ്പെടുത്തുന്നു. ആഗോള സാമ്പത്തികമേഖലയിലെ മാന്ദ്യവും രാജ്യത്തെ വളര്‍ച്ചയെ ബാധിച്ചു. അതുകൊണ്ടുകൂടിയാണ് രാജ്യവും ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് എത്തിയതെന്നും സര്‍വെയില്‍ പറയുന്നു. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ 4.5ശതമാനത്തിലേയ്ക്കാണ് വളര്‍ച്ച താഴ്ന്നത്. ഉള്ളി ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിനായില്ല. ലോകത്തിനുവേണ്ടി ഉത്പന്ന ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഇടമാക്കും ഇന്ത്യയെന്നും സര്‍വെയില്‍ പറയുന്നു. രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ അതിലൂടെ കഴിയും. കൂടുതല്‍ തൊഴില്‍ സാധ്യതയും അതുണ്ടാക്കും. നിര്‍മാണമേഖലയ്ക്ക് അത് കരുത്തേകുമെന്നും സര്‍വെ വിലയിരുത്തുന്നു.