• admin

  • August 1 , 2020

: മലയാളികളുടെ അഭിമാന താരം സഞ്ജു വി സാംസണ്‍ ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരിശീലകര്‍. കഠിന പരിശ്രമങ്ങളും പരിശീലങ്ങളുമാണ് സഞ്ജു എടുത്തിരിക്കുന്നത്. നല്ല ശാരീരിക ക്ഷമതയും നിലനിര്‍ത്തിയിട്ടുണ്ടെന്നും പരിശീലകര്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ സഞ്ജു ഗംഭീര പ്രകടനം നടത്തുമെന്നും അത് ഇന്ത്യന്‍ ടി20 യിലേക്കുള്ള വാതില്‍ തുറക്കുമെന്നും പരിശീലകര്‍ ഉറപ്പിച്ചു പറയുകയാണ്. ഐ.പി.എല്ലിലെ രാത്രി മത്സരങ്ങളില്‍ സഞ്ജു എന്നും സ്ഥിരതയോടെ കളിക്കുന്ന താരമാണ്. അതിനാല്‍ വൈറ്റ് ബോള്‍ മത്സരങ്ങളായ ടി20കളികളില്‍ സഞ്ജു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പരിശീലകര്‍ പറഞ്ഞു.