• admin

  • May 31 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 10, കണ്ണൂര്‍ 7, കൊല്ലം, ആലപ്പുഴ 6 വീതം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും കോഴിക്കോട് 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 20 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. നാല് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. പാലക്കാട്, കൊല്ലം ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 15 പേരുടെ പരിശോധനാ ലം നെഗറ്റീവായി. കണ്ണൂര്‍ 5 പേര്‍, കോഴിക്കോട് നാല് പേര്‍, പത്തനംതിട്ട, മലപ്പുറം, എറണാകുളം ജില്ലകളില്‍ രണ്ട് പേര്‍ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് 61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.