• admin

  • March 3 , 2020

കൊളംബോ :

ശ്രീലങ്കയിൽ കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെ പ്രസിഡന്റ് ഗോതാബയ രാജപക്സെ പാർലമെന്റ് പിരിച്ചുവിട്ടു. തിങ്കളാഴ്ച അർധരാത്രിമുതൽ പാർലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗോതാബയ ഏപ്രിൽ 25-ന് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 14-ന് പുതിയ പാർലമെന്റ് ആദ്യയോഗം ചേരും.

2015 സെപ്‌റ്റംബർ ഒന്നിനാണ് നിലവിലെ പാർലമെന്റ് സത്യപ്രതിജ്ഞ ചെയ്തത്. പാർലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവർഷം ഞായറാഴ്ച അർധരാത്രി പൂർത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി.