ന്യൂഡല്‍ഹി : ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ സുപ്രീം കോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ പേര് നിര്‍ദേശിച്ചത്. തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും അത് ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നാണ് നിലപാടെന്നും സര്‍ക്കാര്‍ അറിയിച്ചു. അഭിഭാഷകനെ മാറ്റുന്നതിന് ഹര്‍ജിക്കാരനായ പന്തളം കൊട്ടാരത്തിലെ രേവതി നാള്‍ പി.രാമവര്‍മ രാജ നല്‍കിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേതു തന്നെയാണോയെന്നു പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിക്കു കോടതി നിര്‍ദ്ദേശം നല്‍കി. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ച് അതേ വര്‍ഷം ഒക്ടോബര്‍ 5ന് ഹൈക്കോടതി നല്‍കിയ വിധിക്കെതിരെയാണ് ഹര്‍ജി. കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി