• admin

  • January 26 , 2022

വെള്ളമുണ്ട : വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എ.പ്ലസ് പദവി നൽകിയതിന് ശേഷമുള്ള പ്രഥമ പരിപാടിയായിരുന്നു 73-ാം റിപ്പബ്ലിക്ക് ദിന ആഘോഷം. ലൈബ്രറി പ്രവർത്തകർ സമുചിതമായി ആഘോഷിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ദേശീയപതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.എ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പി.ടി.സുഭാഷ്,എം.സുധാകരൻ,എം.നാരായണൻ,വി.കെ.ശ്രീധരൻ,ടി.എം.കമർ ലൈല ,എ റാഷിദ്,എം മോഹനകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.