വെങ്ങപ്പള്ളി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.
വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ കുഞ്ഞനന്തൻ.സി.ജി (വയസ്:57) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്മുസ്‌തഫ.ടി,പ്രജീഷ്.എം.വി,ശ്രീജിത്ത്.ടി,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ.പി.പി എന്നിവർ പങ്കെടുത്തു.
കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻ്റ് ചെയ്തു.
