ഇടുക്കി : കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും കൂടുതല്‍ സേവനം ലക്ഷ്യമാക്കിക്കൊണ്ട് വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ് പുന:സംഘടന രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന, വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1952ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പുന:സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലം / താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ വെറ്ററിനറി പോളിക്ലിനിക്ക് ആരംഭിക്കുകയെന്നതും സര്‍ക്കാര്‍ ലക്ഷ്യമാണ്. ഇത്തരത്തില്‍ പോളിക്ലിനിക്കുകള്‍ അനുവദിക്കുന്ന വേളയില്‍ ചക്കുപള്ളത്തിന് മുന്തിയ പരിഗണന നല്കും. പ്രളയബാധിതമായ മൃഗ സംരക്ഷണ, ക്ഷീര സംരക്ഷണ മേഖലകളില്‍ പരമാവധി നഷ്ടം നികത്തി സഹായം നല്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായ വാത്തിക്കുടി പുറമറ്റത്ത് ബിനു വാസുദേവന്‍ ഉള്‍പ്പെടെയുള്ള മികച്ച ക്ഷീരകര്‍ഷകരെ മന്ത്രി അനുമോദിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചക്കുപള്ളം ഗ്രാമപഞ്ചായത്തും സംയുക്തമായി 23 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മൃഗാശുപത്രി കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടന യോഗത്തിന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു .
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി