• Lisha Mary

  • March 13 , 2020

ഭോപ്പാല്‍ : മധ്യപ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കാണ്ടു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാന്‍ അനുവദിക്കണമെന്ന് കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ബെംഗളൂരുവിലുള്ള എല്‍.എ.എമാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'സര്‍ക്കാര്‍ വിശ്വാസം തെളിയിക്കേണ്ടതുണ്ട്. പക്ഷേ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍മാത്രം. 22 എംഎല്‍എമാര്‍ തടവിലാക്കപ്പെടുമ്പോള്‍ എന്ത് സ്വാതന്ത്ര്യം. ചിലര്‍ പറയുന്നു തിരിച്ചെത്തുമെന്ന്. പക്ഷേ എപ്പോള്‍ തിരിച്ചെത്തും.' - ഗവര്‍ണറെ കണ്ട ശേഷം കമല്‍നാഥ് പ്രതികരിച്ചു. കൊറോണ വൈറസ് മധ്യപ്രദേശിലല്ല, മറിച്ച് അതിന്റെ രാഷ്ട്രീയത്തിലാണെന്ന് വൈറസ് ആശങ്കകള്‍ കാരണം നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവേ കമല്‍നാഥ് പറഞ്ഞു. സമ്മേളനം നീട്ടിവെച്ചാല്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കമല്‍നാഥിന് സമയം ലഭിക്കും.